
കഴിഞ്ഞ വര്‍ഷം ജൂണ്‍ അഞ്ചിനാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയിത്തിലേക്ക് ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബുച്ച് വില്‍മോറും യാത്രതിരിച്ചത്. എട്ട് ദിവസത്തെ ദൗത്യത്തിന് ശേഷം തിരികെ എത്താമെന്ന് കരുതിയിരുന്ന ഇരുവരും തിരികെ ഭൂമിയിലെത്തിയത് ഒമ്പത് മാസങ്ങള്‍ക്ക് ശേഷമാണ്. 287 ദിവസമാണ് ഇവര്‍ ഐഎസ്എസില്‍ കഴിഞ്ഞത്. ഇതിനായി ഇവര്‍ ഓവര്‍ടൈം സാലറിയും അനുവദിച്ചിട്ടുമില്ല. ഇപ്പോള്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇവര്‍ക്ക് ഒരു ഓഫര്‍ നല്‍കിയിരിക്കുകയാണ്.
നാസാ ബഹിരാകാശ സഞ്ചാരികളുടെ ഓവര്‍ടൈമിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ നേരിട്ടപ്പോഴാണ് ട്രംപ് പുതിയ ഓഫര്‍ മുന്നോട്ടുവച്ചത്. ഇതുവരെ ആരും ഇവരുടെ ഓവര്‍ടൈം ഡ്യൂട്ടിയെ കുറിച്ച് ചോദിച്ചിട്ടില്ലെന്നും ഇനി അവര്‍ക്ക് അങ്ങനെ കൊടുക്കേണ്ടി വന്നാല്‍ തന്റെ പോക്കറ്റില്‍ നിന്നും അവര്‍ക്കത് നല്‍കുമെന്നുമാണ് ട്രംപിന്റെ മറുപടി.
മറ്റ് ജോലികളെ പോലെയല്ല, നാസ ബഹിരാകാശ സഞ്ചാരികളെല്ലാം ഫെഡറല്‍ ജീവനക്കാരാണ്. ഇവര്‍ക്ക് മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അതേ സ്റ്റാന്റേഡ് സാലറിയാണ് ലഭിക്കുക. ഇവര്‍ക്ക് നീണ്ടു പോകുന്ന ദൗത്യങ്ങള്‍, വാരാന്ത്യങ്ങള്‍, അവധി ദിനങ്ങള്‍ എന്നിവയക്ക് പ്രത്യേകമായി സാലറിനല്‍കാറില്ല. ബഹിരാകാശ സഞ്ചാരികളും സര്‍ക്കാര്‍ ജീവനക്കാരാണ്.
ബഹിരാകാശ യാത്രികരുടെ യാത്ര, താമസം, ഭക്ഷണം എന്നിവ നാസ വഹിക്കുന്നു. ചെറിയ ദൈനംദിന ചെലവുകള്‍ക്ക് അവര്‍ അധിക പണമായി അഞ്ച് ഡോളറാണ് നല്‍കുന്നത്. ഇന്‍സിഡന്‍ഷ്യല്‍സ് എന്നാണ് ഇതിനെ വിളിക്കുന്നത്. സുനിതയും വില്‍മോറും 286 ദിവസം ബഹിരാകാശത്ത് ചെലവഴിച്ചു, അതിനാല്‍ അവര്‍ക്ക് ഓരോരുത്തര്‍ക്കും 1,430 ഡോളര്‍ (രൂപ 1,22,980) അധികമായി ലഭിക്കും. ഇത് ഇവരുടെ സാലറിക്ക് പുറമേയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ അവര്‍ കടന്നുപോയ സാഹചര്യങ്ങള്‍ വച്ച് അത് കുറഞ്ഞ് പോയെന്ന് പറഞ്ഞ ട്രംപ്, അത്രമാത്രമേ ലഭിക്കുള്ളോ എന്നുമാണ് തിരികെ ചോദിച്ചത്. ഓവല്‍ ഓഫീസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഇരുവരെയും തിരികെ എത്തിച്ച മസ്‌കിന് ട്രംപ് നന്ദി പറയുകയും ചെയ്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here