
ബഹിരാകാശ പഠന പര്യവേക്ഷണ കേന്ദ്രമായ നാസയേയും വെറുതെ വിടാതെ യുഎസ് പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ്. നാസയ്ക്കുള്ള ആകെ ബജറ്റിൻ്റെ ഇരുപത് ശതമാനം വെട്ടക്കുറയ്ക്കാനാണ് ട്രംപിൻ്റെ തീരുമാനം. നാസയ്ക്ക് പുറമേ യുഎസ് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് ഏജൻസിക്ക് നല്‍കുന്ന ഫണ്ടിലും ഇനി മാറ്റം ഉണ്ടാകും.
നാസയ്ക്കുള്ള ആകെ ബജറ്റിൻ്റെ ഇരുപത് ശതമാനം വെട്ടക്കുറയ്ക്കാനാണ് ട്രംപിൻ്റെ തീരുമാനം. ശാസ്ത്ര പദ്ധതിക്കായി നാസയ്ക്ക് നല്‍കുന്ന ഫണ്ടില്‍ നാല്‍പ്പത്തിയൊൻപത് ശതമാനം വെട്ടിച്ചുരുക്കം. ഇതിന് പുറമെ അമേരിക്കയിലെ നാസയുടെ ചില പ്രധാന കേന്ദ്രങ്ങള്‍ അടച്ചു പൂട്ടുമെന്നും വിവരമുണ്ട്.
ALSO READ: ട്രംപിനെയും മസ്കിനെയുമടക്കം കൊല്ലുമെന്ന് പറഞ്ഞു: “മിസ്റ്റർ സാത്താ”നെതിരെ കേസ്
ഓഫീസ് ഓഫ് മാനേജ്‌മെന്റ് ആൻഡ് ബജറ്റ് നാസയ്ക്ക് അയച്ച ബജറ്റ് പദ്ധതി പ്രകാരം നാസയുടെ സയൻസ് മിഷൻ ഡയറക്ടറേറ്റിന് ഇനി മുതല്‍ 3.9 ബില്യൺ ഡോളറാകും ലഭിക്കുക. നിലവില്‍ ഇത് 7.3 ബില്യണാണ്.
അതേസമയം ഇക്കാര്യവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കൈമാറാൻ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. ഫണ്ട് വെട്ടിക്കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണം ആരാഞ്ഞപ്പോള്‍ വൈറ്റ് ഹൗസ് ഉടൻ മറുപടി നൽകിയില്ലെന്ന് വാഷിങ്ടണ്‍ പോസ്റ്റും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഓഫീസ് ഓഫ് മാനേജ്‌മെന്റ് ആൻഡ് ബജറ്റിൽ നിന്ന് നാസയ്ക്ക് 2026 സാമ്പത്തിക വർഷത്തെ ബജറ്റ് പാസ്ബാക്ക് ലഭിച്ചു, കൂടാതെ ചർച്ചാ പ്രക്രിയ ആരംഭിച്ചുവെന്നാണ് നാസയുടെ പ്രസ് സെക്രട്ടറി ബെഥാനി സ്റ്റീവൻസ് ഒരു ഹ്രസ്വ പ്രസ്താവനയില്‍ അറിയിച്ചത്. മുൻപ് സൂചിപ്പിച്ചത് പോലെ നാസയ്ക്ക് പുറമേ യുഎസ് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് ഏജൻസി (Noaa) യുടെ ബജറ്റുകൾ വെട്ടിക്കുറയ്ക്കാനും ട്രംപ് ഭരണകൂടം പദ്ധതിയിടുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here