
അറുപത് തവണ രക്തം ദാനം ചെയ്ത് മാതൃകയായി ഹെൽത്ത് ഇൻസ്പെക്ടർ. പാലക്കാട് ജില്ലയിലെ അടക്കാപുത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ വി കെ വിനോദാണ് ശ്രദ്ധേയനാകുന്നത്. ഡിവൈഎഫ്ഐ സംഘടിപ്പിച്ച രക്തദാന ക്യാമ്പിലാണ് വിനോദ് അറുപതാമത് രക്തം ദാനം ചെയ്തത്.
രക്തദാന ക്യാമ്പുകൾ ഉൾപ്പെടെ സംഘടിപ്പിക്കുന്നതിന്‍റെ സംഘാടകനായി എന്നും മുന്നിൽ നിൽക്കുന്ന വിനോദ് രക്തം ദാനം ചെയ്യുന്നതിൽ ഏവർക്കും ഒരു മാതൃകയാണ്. പാലക്കാട് വെള്ളിനേഴി ഗ്രാമപഞ്ചായത്തിലെ അടക്കാപുത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടറാണ് വിനോദ്. 2005 കാലഘട്ടത്തിൽ മണ്ണാർക്കാട് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായി ജോലിചെയ്യുന്ന സമയം മുതലാണ് വിനോദ് രക്തദാനം ചെയ്യാൻ തുടങ്ങിയത്
കുടുംബത്തിന്റെ പരിപൂർണ സഹകരണവും പ്രോത്സാഹനവും ഉണ്ടെന്ന് വിനോദ് കൂട്ടിച്ചേർത്തു. ശ്രീകൃഷ്ണപുരത്ത് ഡിവൈഎഫ്ഐ സംഘടിപ്പിച്ച രക്തദാന ക്യാമ്പിലാണ് വിനോദ് അറുപതാമത്തെ രക്തം ദാനം ചെയ്തത്
ഒരാളുടെ ശരീരത്തിൽ ശരാശരി അഞ്ചു മുതൽ ആറു ലീറ്റർ വരെ രക്തമുണ്ടാകും. 18 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ള ആരോഗ്യവാനായ ആർക്കും രക്തദാനം നടത്താം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here