
2023-24 സാമ്പത്തിക വർഷത്തിൽ ദേശീയ പാർടികളിൽ ഏറ്റവും കൂടുതൽ സംഭാവന വാങ്ങിയത് ബിജെപിയെന്ന് റിപ്പോർട്ട്. 2,243.94 കോടി രൂപയാണ് ഈ കാലയളവിൽ പാർട്ടി സംഭാവനയായി വാങ്ങിയത്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റീഫോംസ് പുറത്ത് വിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ദേശീയ പാർട്ടികൾക്ക് ലഭിച്ച ആകെ സംഭാവന 2,544.28 കോടി രൂപയാണ്. ഈ ആകെ ലഭിച്ച സംഭാവനയുടെ 88 ശതമാനമാണ് ബിജെപി വാങ്ങിയത്. 281.48 കോടി രൂപ സംഭാവന വാങ്ങിയ കോൺഗ്രസ് രണ്ടാം സ്ഥാനത്താണ്.
ALSO READ: ഗൂഗിള്‍ മാപ്പ് ചതിച്ചു; യുപിയില്‍ നഷ്ടമായത് രണ്ട് പെണ്‍കുട്ടികളുടെ ജീവന്‍, വന്‍ അപകടം
തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ട്, ₹20,000 ന് മുകളിലുള്ള രാഷ്ട്രീയ സംഭാവനകളിലെ പ്രവണതകൾ എടുത്തുകാണിച്ചിട്ടുണ്ട്. 2022-23 സാമ്പത്തിക വർഷത്തിൽ ബിജെപിക്ക് ₹719.858 കോടിയാണ് സംഭാവന ലഭിച്ചത്. 23-24 വർഷം 211.72% വർദ്ധനവ് ആണ് ബിജെപിയുടെ സംഭാവനയിൽ ഉണ്ടായിരിക്കുന്നത്.
കോൺഗ്രസിലേക്കുള്ള സംഭാവനകൾ 2022-23 സാമ്പത്തിക വർഷത്തിലെ 79.924 കോടിയിൽ നിന്ന് 281.48 കോടിയായി ഉയർന്നിട്ടുണ്ട്. 2023-24 സാമ്പത്തിക വർഷത്തേക്കാൾ 252.18% വർദ്ധനവ് ആണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്.അതേസമയം ആം ആദ്മി പാർട്ടിയുടെ സംഭാവനകളിൽ 70.18% കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here