പ്രഭാത ഭക്ഷണം ഒഴിവാക്കരുതേ..പണി കിട്ടും

-പ്രാതല്‍ ഒഴിവാക്കിയാല്‍

രാവിലെ കഴിക്കുന്ന ആഹാരം തലച്ചോറിനുള്ളതാണ്. ‘ബ്രേക്ക് ഫാസ്റ്റ് ഫോര്‍ ബ്രയ്ന്‍’ എന്നാണല്ലോ ശാസ്ത്രം. അത്താഴം കഴിഞ്ഞ് രാവിലെ ഉണരുന്നതുവരെ ഭക്ഷണമൊന്നും കഴിക്കുന്നില്ല. ഇത് രക്തത്തിലെ ഗ്ഗ്‌ലൂക്കോസിന്റെ നില കുറയ്ക്കുന്നു. അതോടെ തലച്ചോറിനു വേണ്ട പോഷകം കിട്ടാതെ വരുകയും തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദനിലയിലാകുന്നു. അതുകൊണ്ട് ഏകാഗ്രത, ശ്രദ്ധ തുടങ്ങിയവ കുറയുന്നു. ഒരു പ്രസരിപ്പുമില്ലാതെ ജോലി ചെയ്യുമ്പോഴാണ് വേഗം തളര്‍ന്നു പോകുന്നത്. വൈകി ഭക്ഷണം കഴിക്കുമ്പോള്‍ അതില്‍ നിന്നും ലഭിക്കുന്ന ഊര്‍ജം ശരിയായി വിനിയോഗിക്കാന്‍ ശരീരത്തിന് സമയം കിട്ടാതെ വരും. അങ്ങനെ അധിക ഊര്‍ജം ശരീരത്തില്‍ കെട്ടിക്കിടക്കാന്‍ കാരണമാവുന്നു. ഇത് അമിതവണ്ണത്തിന് വഴിയൊരുക്കുന്നു. അതിനാല്‍ സുഗമമായ പ്രവര്‍ത്തനത്തിനു വേണ്ട പോഷകങ്ങള്‍ രാവിലെ കൃത്യസമയത്തുതന്നെ കൊടുക്കണം.

വിദ്യാര്‍ഥികളുടെ കാര്യത്തില്‍ പ്രഭാത ഭക്ഷണം കൂടുതല്‍ പ്രധാനമാണ്. കുട്ടികള്‍ ക്ലാസില്‍ അലസമായി, ഉറക്കം തൂങ്ങി ഏകാഗ്രതയില്ലാതെ കാണപ്പെടുന്നത് പ്രഭാത ഭക്ഷണം കഴിക്കാതിരിക്കുകയോ അല്ലെങ്കില്‍ അത് ഒഴിവാക്കുകയോ ചെയ്യുന്നവരിലാണ്. അതുകൊണ്ട് ശരിയായ വളര്‍ച്ചയ്ക്കും മികച്ച ബൗദ്ധികപ്രവര്‍ത്തനങ്ങള്‍ക്കും തലച്ചോറിന്റെ ശരിയായ വികാസത്തിനും പോഷകസമൃദ്ധമായ പ്രഭാതഭക്ഷണം പതിവുശീലമാക്കിയേ തീരൂ. കൃത്യമായി പ്രഭാത ഭക്ഷണം കഴിക്കുന്ന കുട്ടികള്‍ക്ക് കഴിക്കാത്ത കുട്ടികളെക്കാള്‍ ഗ്രഹണശേഷി കൂടുതലുണ്ടെന്ന് ഗവേഷണങ്ങളില്‍ വ്യക്തമായിട്ടുണ്ട്.

READ ALSO:ലോകകപ്പില്‍ വീണ്ടും അട്ടിമറി, ദക്ഷിണാഫ്രിക്കയെ വീഴ്ത്തി നെതര്‍ലന്‍ഡ്‌സ്

-പ്രഭാതഭക്ഷണം എപ്പോള്‍

രാവിലെ ഉറക്കമുണര്‍ന്നാല്‍ രണ്ടു മണിക്കൂര്‍ പിന്നിടുമ്പോള്‍ രാവിലത്തെ മുഖ്യാഹാരം കഴിക്കുന്നതാണ് നല്ലത്. ആറുമണിക്ക് ഉണരുന്നവര്‍ എട്ടുമണിയോടെ പ്രഭാത ഭക്ഷണം കഴിച്ചിരിക്കണം. രാവിലെ വ്യായാമം ചെയ്യുന്നവര്‍ ഒരു ഗ്ഗ്‌ലാസ് ജ്യൂസോ അല്ലെങ്കില്‍ ചായയോ കഴിക്കുന്നത് പ്രഭാത ഭക്ഷണമായി കരുതരുത്. ചായയും കാപ്പിയും അധികം കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കാരണം ഇവ കൂടുതല്‍ കഴിക്കുന്നത് വിശപ്പു കെടുത്തുകയേ ഉള്ളൂ. അവ തല്‍ക്കാലത്തേക്ക് ഊര്‍ജം നല്‍കുമെങ്കിലും അതിനെ ആശ്രയിച്ച് മുന്നോടു പോകാനാവില്ല.
പ്രഭാത ഭക്ഷണം അനാവശ്യമായി വച്ചു താമസിപ്പിക്കുന്നവരുമുണ്ട്. ഒരു ചായ, പിന്നെ എന്തെങ്കിലും ലഘു പാനീയം, രണ്ടു കഷണം ബ്രെഡ് അല്ലെങ്കില്‍ പഫ്സ് എന്നിങ്ങനെ പലതും കഴിച്ച് സമയം 12 മണി വരെ തള്ളി നീക്കും. പിന്നെ ബ്രേയ്ക്ക് ഫാസ്റ്റും ലഞ്ചും ഒരുമിച്ചു കഴിക്കും. ഇത് ഒട്ടും ആരോഗ്യകരമല്ല. സ്നാക്സും ചായയും പാനീയങ്ങളും കഴിച്ച് കുടിച്ച് വയറു നിറച്ച് വൈകുന്നേരം വരെ ഇരുന്ന ശേഷം വൈകിട്ട് കട്ടിയില്‍ കഴിക്കുന്നത് ഒട്ടും ഗുണകരമല്ല. രാവിലെ തന്നെ നല്ലൊരു ബ്രേയ്ക്ക് ഫാസ്റ്റ് കഴിച്ചാല്‍ ഇടനേരങ്ങളില്‍ കാര്യമായി ഒന്നും കഴിക്കണമെന്ന് തോന്നുകയില്ല. ഇടനേരങ്ങളില്‍ നേരങ്ങളില്‍ ഒരു പഴമോ, പഴച്ചാറോ, നാരങ്ങാ വെള്ളമോ, സംഭാരമോ ഒക്കെ ശീലിക്കുന്നതില്‍ കുഴപ്പമില്ല.

READ ALSO:നടന്‍ കുണ്ടറ ജോണി അന്തരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News