ഇ-സ്കൂട്ടർ വാങ്ങണോ, പെട്ടന്ന് ആയിക്കോ, ആ ആനുകൂല്യവും ഒഴുവാക്കാനൊരുങ്ങി കേന്ദ്രം

വൈദ്യുത സ്‌കൂട്ടര്‍ (ഇലക്ട്രിക് സ്‌കൂട്ടര്‍) വാങ്ങിക്കാൻ ആലോചനയുണ്ടെങ്കിൽ പെട്ടന്ന് വാങ്ങിക്കോളൂ. കേന്ദ്ര സർക്കാർ വൈദ്യുത ഇരുചക്ര വാഹനങ്ങള്‍ക്കുള്ള സബ്സിഡി നിർത്തലാക്കാൻ സാധ്യതയുള്ളതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അടുത്തിടെ ധനമന്ത്രാലയം പദ്ധതി തുടരുന്നതിനെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. അതായത് സര്‍ക്കാര്‍ FAME III (Faster Adoption and Manufacturing of Electric vehicles) സ്‌കീം പുറത്തിറക്കിയേക്കില്ല. മറ്റ് വകുപ്പുകളും ഇപ്പോൾ ഈ അഭിപ്രായത്തോട് യോജിക്കുന്നതായി ഒരു ദേശിയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

Also read:ഇലക്ട്രിക്ക് സ്കൂട്ടറുകളുടെ വില വര്‍ധിക്കുന്നു, 32,000 രൂപ വരെ ഉയര്‍ന്നു

കേന്ദ്രം സബ്സിഡി അനുവദിച്ചത് ജനങ്ങള്‍ക്കിടയിലേക്ക് വൈദ്യുത വാഹനങ്ങള്‍ വേഗത്തിലെത്തിക്കുന്നതിനാണ്. കൂടുതല്‍ ആളുകള്‍ വൈദ്യുത വാഹനങ്ങള്‍ സബ്സിഡി ലഭിച്ചതോടെ വാങ്ങാന്‍ തുടങ്ങി. എന്നാല്‍ ഈ സര്‍ക്കാര്‍ സബ്സിഡി വെട്ടികുറച്ചതോടെ വൈദ്യുത ഇരുചക്രവാഹനങ്ങളുടെ വില്‍പ്പനയില്‍ ഇടിവുണ്ടായിരുന്നു. അടുത്തിടെ വൈദ്യുത ഇരുചക്രവാഹനങ്ങളുടെ വില്‍പ്പന സ്ഥിരത കൈവരിച്ച് വരികയായിരുന്നു.

Also read:ഇരുചക്ര വാഹന യാത്രികര്‍ക്കൊരു സന്തോഷവാര്‍ത്ത; വെറും അഞ്ച് മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ ഇരുനൂറ് കിലോമീറ്റര്‍ ഓടുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ കേരളത്തിലും

സര്‍ക്കാര്‍ ഈ സാഹചര്യം കണക്കിലെടുത്താണ് ക്ലീന്‍-ഫ്യുവല്‍ വാഹനങ്ങളിലേക്കുള്ള ജനങ്ങളുടെ മാറ്റത്തെ സ്വാഭാവികമായ കണ്ട് വൈദ്യുത ഇരുചക്ര വാഹനങ്ങള്‍ക്കുള്ള സബ്സിഡി നിർത്തലാക്കാൻ ഒരുങ്ങുന്നത്. 2019 ഏപ്രില്‍ ഒന്നിനാണ് രണ്ട്, മൂന്ന്, നാല് ചക്ര വാഹനങ്ങള്‍ക്ക് ബാധകമായ FAME II സബ്സിഡി അഞ്ച് വര്‍ഷത്തേക്ക് മൊത്തം 10,000 കോടി രൂപയുടെ ബജറ്റ് പിന്തുണയോടെ ആരംഭിച്ചത്. 2024 മാര്‍ച്ച് 31ന് ഇത് അവസാനിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News