കൊഹ്ലി ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചതെന്തിനെന്ന് അറിയില്ല: സൗരവ് ഗാംഗുലി

വിരാട് കൊഹ്ലി ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം രാജിവയ്ക്കാനുള്ള കാരണം അദ്ദേഹത്തിന് മാത്രമേ അറിയുള്ളുവെന്ന് മുന്‍ ബിസിസിഐ പ്രസിഡന്‍റ്  മുന്‍ ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്ക് പിന്നാലെയാണ് കൊഹ്ലി ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചത്.

കൊഹ്ലിയുടെ രാജി  അപ്രതീക്ഷിതമായിരുന്നു. ഞങ്ങള്‍ അതിന് തയാറെടുത്തിരുന്നില്ല. അദ്ദേഹം രാജിവെച്ചത് എന്തിനാണെന്ന് എനിക്കറിയില്ല. കൊഹ്ലി അപ്രതീക്ഷിതമായി രാജിവെച്ചതോടെ പിന്നീട് ഞങ്ങളുടെ മുന്നിലുള്ള ഏറ്റവും മികച്ച ഓപ്ഷന്‍ രോഹിത് ശര്‍മയായിരുന്നു. അതുകൊണ്ടാണ് രോഹിത്തിനെ മൂന്ന് ഫോര്‍മാറ്റിലും നായകനാക്കിയതെന്നും ഗാംഗുലി പറഞ്ഞു.

ALSO READ: കെ.സുധാകരനെതിരെ ഗുരുതര ആരോപണം: 10 ലക്ഷം കൈപ്പറ്റുന്നത് കണ്ടെന്ന് മുൻ ജീവനക്കാരുടെ മൊ‍ഴി

വിരാട് കോലി മികച്ച നായകനായിരുന്നു. കോലിക്കും ശാസ്ത്രിക്കും കീഴില്‍ ഇന്ത്യ നിര്‍ഭയ ക്രിക്കറ്റാണ് കളിച്ചത്. ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും മികച്ച പ്രകടനം പുറത്തെടുത്ത ഇരുവരും ഉണ്ടായിരുന്നെങ്കില്‍ മാഞ്ചസ്റ്റര്‍ ടെസ്റ്റിലും ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഇന്ത്യക്ക് പരമ്പര നേടാനാവുമായിരുന്നുവെന്നും ഗാംഗുലി പറഞ്ഞു.

അതേസമയം 2023 ടെസ്റ്റ് ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയ്ക്ക് മുന്നില്‍ ഇന്ത്യ തോല്‍വി വ‍ഴങ്ങി. 209 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ഫൈനലിനായി തയ്യാറെടുക്കാന്‍ വേണ്ടെത്ര സമയം ലഭിച്ചില്ലെന്നും ജേതാക്കളെ തീരുമാനിക്കാന്‍ മൂന്ന് മത്സരങ്ങളുടെ സീരീസ് വേണമെന്നും   മത്സരശേഷം ക്യാപ്ടന്‍ രോഹിത് ശര്‍മ്മ അഭിപ്രായപ്പെട്ടു.

എന്നാല്‍ ഒളിമ്പിക്സ് മെഡല്‍ നല്‍കുന്നത് ഒറ്റ മത്സരത്തിന്‍റെ ഫലത്തിലാണെന്ന് ഓസ്ട്രേലിയന്‍ ക്യാപ്ടന്‍ പാറ്റ് കമ്മിന്‍സ് പ്രതികരിച്ചു.

ALSO READ: ഗെയ്‌സര്‍ ഗ്യാസ് ചോര്‍ന്നു; കുളിക്കാന്‍ കയറിയ ദമ്പതികള്‍ മരിച്ച നിലയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here