എല്ലാത്തിനും മുന്നിലുണ്ടാകും, പക്ഷേ പൈസ കിട്ടിയാല്‍ അപ്പോള്‍ മുങ്ങും; നിങ്ങള്‍ക്കുമുണ്ടോ അങ്ങനെ ഒരു കൂട്ടുകാരന്‍ ?

നമ്മുടെ കൂട്ടത്തിലൊക്കെ കാണും എല്ലാ പരിപാടിക്കും മുന്നില്‍ നിന്നും ഫണ്ട് പിരിച്ച് മുങ്ങുന്ന ഒരു കൂട്ടുകാരന്‍. ഓണമോ ക്രിസ്മസോ വാര്‍ഷികമോ അങ്ങനെ എന്താണെങ്കിലും പരിപാടി കോര്‍ഡിനേറ്റ് ചെയ്യാന്‍ അവന്‍ മുന്നിലുണ്ടാകും.

എല്ലാം സ്വന്തം തോളിലേറ്റി നടപ്പിലാക്കും എന്ന് കൂടെനില്‍ക്കുന്നവരെ എല്ലാം തോന്നിപ്പിക്കും. എന്നാല്‍ പരിപാടിക്കുള്ള ഫണ്ട് പിരിഞ്ഞുകിട്ടിയാല്‍ പിന്നെ അവന്റെ പൊടിപോലും കാണില്ല. നമ്മുടെ കൂട്ടത്തിലെല്ലാം ഇത്തരത്തില്‍ സ്വഭാവമുള്ള ഒരു കൂട്ടുകാരന്‍ ഉണ്ടാകും.

എന്നാല്‍ ഇത്തരം സ്വഭാവം ഉള്ളവരെ അത്രയധികം അങ്ങോട്ട് വിശ്വസിക്കേണ്ട കേട്ടോ… കാരണം ഒരു അവസരം കിട്ടിയാല്‍ അവര്‍ നമ്മളെയും വിദഗ്ധമായി പറ്റിക്കും. അവര്‍ക്ക് എപ്പോഴും പണം മാത്രം മതി എന്ന മാനസിക അവസ്ഥ മാത്രമാണുള്ളത്. അവര്‍ക്ക് വികാരങ്ങളോ സ്‌നേഹത്തിന്റെ വിലയോ ഒന്നും അറിയില്ല, അതൊന്നും അവരെ ഒട്ടും ബാധിക്കുകയുമില്ല.

നമ്മള്‍ ചെയ്യുന്ന മോശം പ്രവര്‍ത്തിയുടെ അനന്തരഫലം അനുഭവിക്കുന്നത് നമുക്ക് ചുറ്റും ഉള്ളവരാണ് എന്ന്‌പോലും അത്തരത്തിലുള്ളവര്‍ മനസിലാക്കില്ല. അവര്‍ക്ക് സ്വന്തം കാര്യം മാത്രമാണ് വലുത്. അത്തരത്തിലുള്ളവര്‍ നിങ്ങളുടെ കൂട്ടത്തില്‍ ഉണ്ടെങ്കില്‍ ഒരിക്കലും അവനെ വിശ്വസിക്കരുത്. അവര്‍ നമ്മളെ ചതിക്കും എന്ന കാര്യത്തില്‍ ലവലേശം സംശയമില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News