DontMiss | Kairali News | kairalinewsonline.com - Part 736

DontMiss

http://www.kairalinewsonline.com/wp-content/uploads/2017/06/icons8-Google-News-Filled-100.png

അപായച്ചങ്ങല പിന്‍വലിക്കില്ലെന്ന് റെയില്‍വെ; ദുരുപയോഗത്തിനെതിരെ ബോധവത്കരണം നടത്തും

ട്രെയിനുകളിലെ അപായച്ചങ്ങല പിന്‍വലിക്കാനുള്ള നീക്കത്തില്‍ നിന്ന് ഇന്ത്യന്‍ റെയില്‍വെ പിന്‍വാങ്ങി. അപായച്ചങ്ങല പിന്‍വലിക്കില്ലെന്ന് റെയില്‍വെ വ്യക്തമാക്കി. ചങ്ങല ദുരുപയോഗം ചെയ്യുന്നത് തടയാന്‍ യാത്രക്കാര്‍ക്കിടയില്‍ ബോധവത്കരണം നടത്തുമെന്ന് റെയില്‍വെ...

എല്ലാ നൂഡില്‍സ് ബ്രാന്‍ഡുകളും തമിഴ്‌നാട് പരിശോധിക്കുന്നു; ഭക്ഷ്യസുരക്ഷയില്‍ വീഴ്ചയുണ്ടെങ്കില്‍ കര്‍ശന നടപടി

മാഗിക്കുപിന്നാലെ മറ്റു നൂഡില്‍സ്, പാസ്ത ബ്രാന്‍ഡുകളുടെ പരിശോധന തമിഴ്‌നാട്ടിലും ആരംഭിച്ചു. രാജ്യമാകെ നൂഡില്‍സ് ബ്രാന്‍ഡുകളെല്ലാം പരിശോധിക്കണമെന്ന കേന്ദ്ര ഭക്ഷ്യ സുരക്ഷാ നിലവാര അഥോറിട്ടിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.

ഏഴുവര്‍ഷം ശ്വാസകോശത്തില്‍ തടഞ്ഞിരുന്ന മീന്‍മുള്ള് പുറത്തെടുത്തു

ഏഴ് വര്‍ഷം ഒരാളുടെ ശ്വാസകോശത്തില്‍ തങ്ങിയിരുന്ന മീന്‍മുള്ള് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. അപൂര്‍വ ശസ്ത്രക്രിയയിലൂടെ അമൃത ആശുപത്രിയിലെ ഡോക്ടര്‍മാരാണ് മുള്ള് പുറത്തെടുത്തത്.

തിരുവനന്തപുരം സായിയില്‍ കായികതാരത്തിന്റെ ആത്മഹത്യാശ്രമം

ആലപ്പുഴയ്ക്ക് പുറമേ തിരുവനന്തപുരം സായിയിലും ആത്മഹത്യാശ്രമം. തിരുവനന്തപുരം എല്‍എന്‍സിപിഇയിലെ കായികതാരം ആത്മഹത്യയ്ക്ക് ശ്രമിച്ചു. വിദ്യാര്‍ത്ഥിയെ പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിച്ചു.

ബാര്‍ കോഴ; കെ.ബാബുവിനെതിരെ കേസെടുക്കില്ല; തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

ബാര്‍ കോഴ ആരോപണത്തില്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെ കേസെടുത്തേക്കില്ല. ബാബുവിനെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന് വിജിലന്‍സിന്റെ റിപ്പോര്‍ട്ട്.

ബാര്‍ കോഴ; കോഴപ്പണം കണ്ടുകെട്ടണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും

ബാര്‍ കോഴക്കേസില്‍ മന്ത്രിമാര്‍ കൈപ്പറ്റിയ കോഴപ്പണം കണ്ടുകെട്ടണമെന്ന ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. അഭിഭാഷകനായ നെയ്യാറ്റിന്‍കര നാഗരാജനാണ് വിജിലന്‍സ് കോടതിയെ...

വിഴിഞ്ഞം കരാര്‍ അദാനിക്ക് കൈമാറുന്നതില്‍ മന്ത്രിസഭാ തീരുമാനം ഇന്ന്

വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍മാണത്തിനുള്ള കരാര്‍ അദാനി ഗ്രൂപ്പിന് കൈമാറുന്നതില്‍ മന്ത്രിസഭാ തീരുമാനം ഇന്നുണ്ടാകും. എന്നാല്‍, ഇക്കാര്യത്തില്‍ പ്രഖ്യാപനം ഉടന്‍ ഉണ്ടാവില്ല. കരാര്‍ അദാനിക്ക് കൈമാറാനുള്ള ശുപാര്‍ശ...

അരുവിക്കര ഉപതെരഞ്ഞെടുപ്പ്; പത്രികാ സമര്‍പണം ഇന്നവസാനിക്കും

അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പിക്കാനുള്ള സമയം ഇന്നവസാനിക്കും. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.ശബരീനാഥനും ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാലും ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പിക്കും.

മാറിടത്തെ കുറിച്ച് കമന്റ്; ആരാധകന് തെന്നിന്ത്യൻ താരത്തിന്റെ ചുട്ടമറുപടി; വിവാദമായപ്പോൾ പോസ്റ്റ് പിൻവലിച്ചു

ഫേസ്ബുക്ക് പോസ്റ്റിൽ അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത ആരാധകന് ചുട്ടമറുപടിയുമായി തെന്നിന്ത്യൻ താരം വിശാഖാ സിംഗ്. തന്റെ മാറിടത്തെ കുറിച്ച് കമന്റിട്ടയാളോടാണ് താരം കടുത്ത മറുപടി നൽകിയത്....

ഗിന്നസ് റെക്കോർഡിനൊരുങ്ങി ഓഡി; ഒറ്റ ടാങ്ക് ഇന്ധനത്തിൽ ലോകയാത്ര

ആഡംബര കാർ നിർമ്മാണ കമ്പനിയായ ഓഡി ഒറ്റ ടാങ്ക് ഇന്ധനത്തിൽ ലോകയാത്രയ്ക്ക് തയ്യാറാകുന്നു. ഓഡിയും മോഡേൺ കാർ വർക്ക്‌ഷോപ്പ് സെന്ററായ ആർഎസിയും ചേർന്ന് ഗിന്നസ് വേൾഡ് റെക്കോർഡ്...

വീക്കെൻഡുകൾ ചെലവഴിക്കാൻ ഡൽഹിയിലെ ഹിൽസ്‌റ്റേഷനുകൾ

തലസ്ഥാന നഗരമായ ഡൽഹിയോട് അടുത്ത കിടക്കുന്ന എല്ലാ ഹിൽസ്റ്റേഷനുകളും സാഹസികവിനോദസഞ്ചാരത്തിന് പേരു കേട്ടവയാണ്. ഡൽഹിയിലെത്തുന്ന ഭൂരിഭാഗം സഞ്ചാരപ്രിയരും തലസ്ഥാന നഗരിക്ക് സമീപത്തെ ഹിൽസ്റ്റേഷനുകൾ തെരഞ്ഞെടുക്കാറുണ്ട്.

എന്തുകൊണ്ട് സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നില്ല; മറുപടിയുമായി വിദ്യാബാലന്‍

താരങ്ങളെല്ലാം സോഷ്യല്‍മീഡിയയിലൂടെ അഭിപ്രായങ്ങള്‍ പറയുന്ന കാലത്ത് ഇതില്‍നിന്നു മാറി ഒരു ട്വീറ്റോ ഒരു എഫ് ബി പോസ്‌റ്റോ നടത്താത്ത ഒരു ബോളിവുഡ് താരമുണ്ട്. മറ്റാരുമല്ല, വിദ്യാബാലന്‍ തന്നെ....

സ്വത്തുതര്‍ക്കത്തില്‍ മനംനൊന്തു; ആത്മഹത്യ ചെയ്യാന്‍ അനുവദിക്കണമെന്ന് രാഷ്ട്രപതിക്ക് ഗൃഹനാഥന്റെ അപേക്ഷ

സ്വത്തുതര്‍ക്കത്തില്‍ മനം നൊന്തതു മൂലം ആത്മഹത്യ ചെയ്യാന്‍ അനുവദിക്കണമെന്ന് രാഷ്ട്രപതിയോട് അപേക്ഷിച്ച് അമ്പതുവയസുകാരനായ ഗൃഹനാഥന്‍. ഹരിയാനയിലെ ഹിസാര്‍ സ്വദേശിയായ ഹന്‍സ്ബീര്‍ സിംഗാണ് രാഷ്ട്രപതിക്കുള്ള അപേക്ഷ പൊലീസ് ഐജി...

സൽമാൻ ചിത്രത്തിൽ നിന്ന് കങ്കണ പിൻമാറി

സൽമാൻ ഖാൻ ചിത്രത്തിൽ അഭിനയിക്കുന്നതിൽ നിന്ന് കങ്കണ റണാവത്ത് പിൻമാറി. അലി അബ്ബാസ് സഫർ സൽമാാനെ നായകനാക്കി ഒരുക്കുന്ന സുൽത്താനിൽ അഭിനയിക്കാനുള്ള ഓഫറാണ് കങ്കണ നിരസിച്ചത്.

തനുവും മനുവും 100 കോടി ക്ലബിൽ; ഈ വർഷത്തെ ആദ്യ ബ്ലോക്ക്ബസ്റ്റർ ആഘോഷിക്കാനൊരുങ്ങി താരങ്ങൾ

ഈ വർഷത്തെ 100 കോടി ക്ലബിലെ ആദ്യചിത്രമായി തനു വെഡ്‌സ് മനു റിട്ടേൺസ് ഇടം നേടി. മേയ് 22ന് റിലീസ് ചെയ്ത ചിത്രം മൂന്ന് ആഴ്ച്ച കൊണ്ടാണ്...

എച്ച്എസ്ബിസി 50,000 പേരെ പിരിച്ചുവിടുന്നു

ഏറ്റവും വലിയ സ്വകാര്യ ബാങ്കിംഗ് സ്ഥാപനമായ എച്ച്എസ്ബിസിയില്‍ കൂട്ട പിരിച്ചുവിടല്‍. 50,000 പേരെ പിരിച്ചുവിടാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്ന് കമ്പനി അറിയിച്ചു.

നാസയുടെ ‘പറക്കുംതളിക’ വിജയം; പരീക്ഷിച്ചത് മനുഷ്യനെ ചൊവ്വയിലേക്ക് അയയ്ക്കാനാവുന്ന പേടകം

അന്യഗ്രഹങ്ങളിലേക്ക് ഭാരമേറിയതും വലിപ്പമേറിയതുമായ ഉപഗ്രഹങ്ങള്‍ അയയ്ക്കാനുള്ള നാസയുടെ ശ്രമത്തിന് വിജയത്തുടക്കം. റോക്കറ്റുകളില്‍ അയക്കാവുന്നതിനേക്കാള്‍ വലിയതും ഭാരമേറിയുമായ പേ ലോഡുകള്‍ ചൊവ്വയടക്കമുള്ള അന്യഗ്രഹങ്ങളിലേക്ക് അയക്കാന്‍ സാധിക്കുന്ന സോസറിന്റെ രൂപത്തിലുള്ള...

കെ പി വല്‍സലന്‍ വധക്കേസില്‍ 3 മുസ്ലിം ലീഗുകാര്‍ക്കു ജീവപര്യന്തം; ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ

ചാവക്കാട് നഗരസഭാ ചെയര്‍മാനായിരുന്ന സിപിഐഎം നേതാവ് കെ പി വല്‍സലനെ കുത്തിക്കൊന്ന കേസില്‍ മൂന്നു മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കു ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം...

ജോര്‍ക്കിന്റെ പുതിയ ഗാനം 360 ഡിഗ്രിയില്‍; യൂട്യൂബില്‍ വൈറല്‍

തന്റെ വ്യത്യസ്ഥമായ സംഗീത രീതികൊണ്ടും അവതരണം കൊണ്ടും ലോകശ്രദ്ധയാകര്‍ഷിക്കുന്ന ഐസ്‌ലാന്റിക്ക് ഗായികയാണ് ജോര്‍ക്ക്. എന്നാല്‍ ജോര്‍ക്കിന്റെ പുതിയ ഗാനം സ്റ്റോണ്‍ മില്‍ക്കര്‍ എന്ന ഗാനം ചിത്രീകരണത്തിലെ പ്രത്യേകതകൊണ്ട്...

ട്രെയിനുകളിലെ അപായച്ചങ്ങലകള്‍ നീക്കം ചെയ്യുന്നു: അടിയന്തരാവശ്യത്തിന് ഇനി ലോക്കോ പൈലറ്റിനെ വിളിക്കണം

ട്രെയിനുകളിലെ അപായച്ചങ്ങലകള്‍ ഒഴിവാക്കാന്‍ റെയില്‍വേ തീരുമാനിച്ചു. ഉടന്‍ തന്നെ ട്രെയിന്‍ കോച്ചുകളില്‍നിന്ന് അപായച്ചങ്ങലകള്‍ നീക്കം ചെയ്യും. അപായച്ചങ്ങലകള്‍ അനാവശ്യമായി ഉപയോഗിക്കുന്നതു മൂലം പ്രതിവര്‍ഷം 3000 കോടി രൂപ...

കടകംപള്ളി ഭൂമിതട്ടിപ്പ്; സലിംരാജടക്കം ഏഴുപ്രതികള്‍ക്കും ജാമ്യം

കടകംപള്ളി ഭൂമിതട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിന് കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരത്തെ പ്രത്യേക സിബിഐ കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിലെ മുഴുവന്‍ പ്രതികള്‍ക്കും കോടതി...

അങ്ങാടിയില്‍ തോറ്റതിന് ജീവനക്കാരുടെ നെഞ്ചത്ത്; നെസ്‌ലെ ജീവനക്കാരുടെ അവധി റദ്ദാക്കി

അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ നെഞ്ചത്തെന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു. ഇവിടെയിപ്പോള്‍ അതും ആയി. അമ്മയുടെ നെഞ്ചത്തല്ല, ജീവനക്കാരുടെ നേര്‍ക്കാണെന്നു മാത്രം. മാഗിക്ക് ഇന്ത്യയില്‍ രാജ്യവ്യാപക നിരോധനം ഏര്‍പ്പെടുത്തുകയും, ഉല്‍പന്നം...

യോഗയില്‍ നിന്ന് സൂര്യനമസ്‌കാരം ഒഴിവാ ക്കി; യോഗ ചെയ്യാത്തവര്‍ ഇന്ത്യ വിടണമെന്ന് യോഗി ആദിത്യനാഥ്

മുസ്ലിം വിഭാഗത്തിന്റെ പ്രതിഷേധത്തിനൊടുവില്‍ യോഗയില്‍ നിന്ന് സൂര്യനമസ്‌കാരം ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. വലിയ രീതിയിലുള്ള പ്രക്ഷോഭം ആരംഭിക്കാന്‍ അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് തയ്യാറെടുക്കുന്നതിനിടയിലാണ് സൂര്യനമസ്‌കാരം ഒഴിവാക്കാന്‍...

കളമശ്ശേരി ഭൂമിതട്ടിപ്പ്; ടി.ഒ സൂരജിന് നുണപരിശോധന നടത്തും

കളമശ്ശേരി ഭൂമിതട്ടിപ്പ് കേസില്‍ മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ടി.ഒ സൂരജിനെ സിബിഐ നുണപരിശോധനയ്ക്ക് വിധേയമാക്കും. നുണപരിശോധനയ്ക്കായി സൂരജ് കൊച്ചി സിബിഐ ഓഫീസില്‍ അപേക്ഷ നല്‍കി. അപേക്ഷ...

ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിന് നാളെ തുടക്കം

ലോകകപ്പിനു ശേഷമുള്ള ഇന്ത്യയുടെ ആദ്യ വിദേശ പര്യടനത്തിന് നാളെ തുടക്കം. ബംഗ്ലാദേശുമായുള്ള ടെസ്റ്റിന് നാളെ ധാക്ക ഫത്തുള്ളയിലെ ഖാന്‍ അലി സാഹേബ് ഒസ്മാന്‍ അലി സ്റ്റേഡിയത്തില്‍ നാളെ...

ഝാര്‍ഖണ്ഡില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ഝാര്‍ഖണ്ഡില്‍ 12 മാവോയിസ്റ്റുകളെ വധിച്ചതായി പൊലീസ്. ഝാര്‍ഖണ്ഡിലെ പലാമു ജില്ലയിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. പൊലീസും സിആര്‍പിഎഫും ചേര്‍ന്നുള്ള സംയുക്ത നീക്കത്തിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്.

കടകംപള്ളി ഭൂമിതട്ടിപ്പ്; എജിയുടെ നിയമോപദേശം പ്രതികള്‍ക്ക് അനുകൂലം

കടകംപള്ളി ഭൂമിതട്ടിപ്പ് കേസ് പ്രതികള്‍ക്കായി അഡ്വക്കേറ്റ് ജനറല്‍ വഴിവിട്ട് പ്രവര്‍ത്തിച്ചതിന് തെളിവ്. പ്രതികള്‍ക്ക് അനുകൂലമായ നിയമോപദേശം നല്‍കിയെന്നാണ് കണ്ടെത്തല്‍. ഈ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് വാദികളില്‍ നിന്നും കരം...

വി.എസ് ഇന്ന് അരുവിക്കരയില്‍; പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക്; കോണ്‍ഗ്രസ് നേതാക്കളും മണ്ഡലത്തിലേക്ക്

തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ട അരുവിക്കരയില്‍ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വി.എസ് അച്യുതാനന്ദന്‍ ഇന്ന് അരുവിക്കരയിലെത്തും. അരുവിക്കരയില്‍ വി.എസ് പ്രചാരണത്തിനെത്തില്ലെന്ന മാധ്യമപ്രചാരണത്തിനിടെയാണ് വി.എസ് ഇന്ന് അരുവിക്കരയിലെത്തുന്നത്.

സോണിയാഗാന്ധി വിളിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി വിളിച്ചുചേര്‍ത്ത കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് ദില്ലിയില്‍ ചേരും. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ചര്‍ച്ച...

ക്ലബുകളില്‍ മൂല്യമേറിയത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

ലോകത്തെ ഫുട്‌ബോള്‍ ക്ലബുകളില്‍ ഏറ്റവും മൂല്യമേറിയ ക്ലബെന്ന സ്ഥാനം ഇനി മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്. ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കിനെ മറികടന്നാണ് മാഞ്ചസ്റ്ററിന്റെ നേട്ടം. ഫുട്‌ബോള്‍ കണ്‍സള്‍ട്ടന്‍സിയായ ബ്രാന്‍ഡ്...

ആമസോണ്‍ കംപ്യൂട്ടര്‍ ഗെയിമിംഗ് രംഗത്തേക്കും കടക്കുന്നു

ഓണ്‍ലൈന്‍ വ്യാപാരം മാത്രമല്ല തങ്ങള്‍ക്ക് പറ്റുകയെന്ന് തെളിയിക്കാനൊരുങ്ങുകയാണ് ഓണ്‍ലൈന്‍ ഷോപ്പിംഗ് രംഗത്തെ ഭീമന്‍മാരായ ആമസോണ്‍. കംപ്യൂട്ടര്‍ ഗെയിമുകളാണ് ആമസോണിന്റെ അടുത്ത ലക്ഷ്യം. കംപ്യൂട്ടര്‍ ഗെയിമുകളുടെ ട്രിപ്പിള്‍ എ...

ലോകജനസംഖ്യയില്‍ 95 ശതമാനവും അസുഖമുള്ളവരെന്ന് റിപ്പോര്‍ട്ട്

ദ ലാന്‍സെറ്റ് എന്ന മാഗസിനില്‍ പ്രസിദ്ധീകരിച്ച പുതിയ ആരോഗ്യ പഠനം ആരെയും ഞെട്ടിക്കുന്നതാണ്. ലോകമാകമനമുള്ള അസുഖ ബാധിതരുടെ കണക്കെടുക്കുമ്പോള്‍ 95 ശതമാനം പേരും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍,...

ചര്‍മം കണ്ടാല്‍ പ്രായം തോന്നാതിരിക്കാന്‍ അഞ്ചു തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുക

ചര്‍മം കണ്ടാല്‍ പ്രായം തോന്നരുതെന്നത് സ്ത്രീപുരുഷ വ്യത്യാസമില്ലാതെ എല്ലാവരുടെയും ആഗ്രഹമാണ്. പക്ഷേ, കടുത്ത തൊഴില്‍ സാഹചര്യങ്ങളും ജീവിതശൈലിയിലെ പ്രശ്‌നങ്ങളും പലരുടെയും ചര്‍മത്തിന് ദോഷകരമാകുന്നതായാണ് പുതിയപഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. അതില്‍...

കാണാന്‍ സുന്ദരമെങ്കിലും സ്ഥിരവാസത്തിനില്ല; വാല്‍പ്പാറയില്‍നിന്നു ജനങ്ങള്‍ കുടിയൊഴിയുന്നു

വളഞ്ഞുപുളഞ്ഞു കയറുന്ന ഹെയര്‍പിന്‍ വളവുകളും കോടമഞ്ഞും നിറഞ്ഞ കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ ചെറുപട്ടണം. സഹ്യപര്‍വത നിരകളിലെ നയനാനന്ദകരമായ കാഴ്ചയാണ് വാല്‍പാറ ഏതൊരു സഞ്ചാരപ്രിയനും സമ്മാനിക്കുന്നത്. സഞ്ചാരികള്‍ പ്രവഹിക്കുമ്പോഴും വാല്‍പ്പാറയിലെ...

കോടതി റിപ്പോര്‍ട്ടിംഗില്‍ മാധ്യമങ്ങളെ വിലക്കരുതെന്ന് ഹൈക്കോടതി

കളമശ്ശേരി ഭൂമിതട്ടിപ്പ് കേസിലെ വാദം കേള്‍ക്കുന്നതിനിടെ കോടതി മുറിയില്‍ നിന്ന് മാധ്യമങ്ങളെ ഇറക്കിവിട്ട എറണാകുളം സിജെഎം നടപടിയില്‍ ഹൈക്കോടതി ഇടപെട്ടു. കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന്...

ഷിബിന്‍ വധക്കേസ്; ഒന്നാംപ്രതി തെയ്യംപാടി ഇസ്മായില്‍ അറസ്റ്റില്‍

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്ന തൂണേരി ഷിബിന്‍ വധക്കേസില്‍ ഒന്നാം പ്രതി അറസ്റ്റില്‍. മുസ്ലിംലീഗ് പ്രവര്‍ത്തകനായ തെയ്യംപാടി ഇസ്മായിലാണ് അറസ്റ്റിലായത്. കാപ്പാനിയമം ചുമത്തിയാണ് ഇസ്മായിലിനെ വീണ്ടും അറസ്റ്റ് ചെയ്തത്.

ആപ് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ സൂക്ഷിക്കുക; നിങ്ങളുടെ ഫേസ്ബുക് വിവരങ്ങള്‍ ചോരും

സ്ഥിരമായി ആപുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ സൂക്ഷിക്കുക. നിങ്ങളുടെ ഫേസ്ബുക് രഹസ്യങ്ങള്‍ ചോരാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഫേസ്ബുകിന്റെ അണ്‍ഫ്രണ്ട് ആപ്ലിക്കേഷനാണ് ഒടുവില്‍ ഇത്തരത്തില്‍ രഹസ്യം ചോര്‍ത്തുന്നതായി...

ചൂടുള്ള ചെറുനാരങ്ങാവെള്ളത്തിന്റെ 10 ഗുണങ്ങള്‍

ചെറുനാരങ്ങവെള്ളം നമുക്ക് ഒരുപാട് പ്രിയപ്പെട്ട ഒന്നാണ്. എന്നാല്‍ ചൂടുനാരങ്ങവെള്ളം നാം കുടിക്കാറില്ല. നെഞ്ചെരിച്ചല്‍, വായനാറ്റം, ചര്‍മത്തിലെ ചുളിവ് തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ ചൂടുള്ള ചെറുനാരങ്ങവെള്ളത്തിന് കഴിയും

ഉറ്റവരില്ലെങ്കിലും സോംബരിക്ക് പഠിക്കണം; ജീവനോപാധി വിറകുശേഖരണം

സോംബാരി സബര്‍ എന്ന പതിനൊന്നുകാരിക്ക് ഉറ്റവരാരുമില്ല. തീര്‍ത്തും അനാഥ. ജീവിക്കുന്നത് ഒറ്റയ്ക്ക് ഒരുവീട്ടില്‍. വിറകുവിറ്റിട്ടാണ് ജീവിക്കാനുള്ള വക കണ്ടെത്തുന്നത്. എന്നിട്ടും സോംബരി ഒരു ക്ലാസ് പോലും മുടക്കാറില്ല.

എന്നും സിനിമയില്‍ തിളങ്ങണമെന്നില്ല; വെള്ളിത്തിരവിട്ട് നല്ല കുടുംബിനിയാകാനും കഴിയുമെന്നു ദീപിക പദുക്കോണ്‍

തനിക്കെന്നും സിനിമയുടെ വെള്ളിവെളിച്ചത്തില്‍ തിളങ്ങണമെന്നില്ലെന്നും സിനിമയുടെ മായിക ലോകം വിട്ടു തനിക്കും കുടുംബവും കുട്ടികളുമൊക്കെയായി കഴിയാന്‍ സാധിക്കുമെന്നും പിക്കുവിലെ നല്ല മകള്‍ ദീപിക പദുക്കോണ്‍.

ബീഹാറില്‍ ജെഡിയു-ആര്‍ജെഡി സഖ്യത്തെ നിതീഷ്‌കുമാര്‍ നയിക്കും

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനതാദള്‍ യുണൈറ്റഡ്-രാഷ്ട്രീയ ജനതാദള്‍ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ജെഡിയു നേതാവ് നിതീഷ് കുമാറിനെ തീരുമാനിച്ചു. സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവാണ്...

പ്രതിഷേധം ശക്തമായി; ബലാത്സംഗത്തിന് ഇരയായവര്‍ക്കുള്ള ഫിംഗര്‍ ടെസ്റ്റ് ദില്ലി സര്‍ക്കാര്‍ പിന്‍വലിച്ചു

ബലാത്സംഗത്തിന് ഇരയായവരെ ഫിംഗര്‍ ടെസ്റ്റിനു വിധേയമാക്കാനുള്ള ഉത്തരവ് ദില്ലി സര്‍ക്കാര്‍ പിന്‍വലിച്ചു. ശാസ്ത്രീയമല്ലാത്ത പരിശോധനയാണെന്ന ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്നാണ് ഉത്തരവിറക്കി മണിക്കൂറുകള്‍ക്കുള്ളില്‍ സര്‍ക്കാര്‍ പിന്‍വലിച്ചത്.

കളമശ്ശേരി ഭൂമിതട്ടിപ്പ്; സൂരജിന്റെ നുണപരിശോധനാ അപേക്ഷ കോടതി തള്ളി; കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്

കളമശ്ശേരി ഭൂമിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നുണപരിശോധനയ്ക്ക് തയ്യാറാണെന്ന മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ടി.ഒ സൂരജിന്റെ അപേക്ഷ കോടതി നിരസിച്ചു. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ്...

ഇസ്ലാം വിരുദ്ധ ബ്ലോഗിംഗ്: സൗദി ലിബറല്‍ നെറ്റ്‌വര്‍ക്ക് സ്ഥാപകന്റെ ശിക്ഷകള്‍ ശരിവച്ചു

മതവികാരത്തിനെതിരായി എഴുതിയ ബ്ലോഗര്‍ക്കെതിരേ സൗദി അറേബ്യന്‍ കോടതി ശിക്ഷകള്‍ ശരിവച്ചു. സൗദി ലിബറല്‍ നെറ്റ് വര്‍ക്ക് എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ റയിഫ് ബദാവിക്കെതിരേയുള്ള ശിക്ഷയാണ് സൗദി സുപ്രീം...

മാഗി മാത്രമല്ല; ഹാനികരമായ പലതും ഇപ്പോൾ വിപണിയിൽ

നെസ്‌ലെയുടെ മാഗി നൂഡിൽസ് ഇന്ത്യയിൽ നിരോധിച്ചെങ്കിലും ലോകത്തിലെ പല രാഷ്ട്രങ്ങളിലും നിരോധിച്ച വസ്തുക്കൾ ഇന്ത്യൻ വിപണിയിൽ സുലഭമാണ്.

ഷവോമി എംഐ 4ഐ ആഗോളവിപണിയിൽ

ചൈനീസ് സ്മാർട്ട് ഫോണായ ഷവോമിയുടെ എംഐ 4ഐ ആഗോളവിപണിയിൽ ലഭ്യമായി തുടങ്ങി. ഇന്ത്യയിൽ മാത്രമായി ലോഞ്ച് ചെയ്ത്, രണ്ട് മാസത്തോളം വിൽപ്പന നടത്തിയ ശേഷമാണ് ഷവോമി ലോകവിപണിയിലേക്ക്...

ഡിജിപിയുടെ നിർദ്ദേശത്തിന് പുല്ലുവില; പുനലൂരിൽ ബൈക്ക് യാത്രികന് എസ്.ഐയുടെ വക തല്ല്

പുനലൂരിൽ കാർ യാത്രയ്ക്ക് തടസം സൃഷ്ടിച്ച യുവാവിന് എസ്.ഐയുടെ വക തല്ല്. ബ്രീത്ത് അനലൈസർ ഉപയോഗിച്ചുള്ള പരിശോധനയ്ക്കു ശേഷമായിരുന്നു നാട്ടുകാരെ സാക്ഷി നിർത്തി ചെവിക്കന്നത്തിന് പോലീസ് സ്‌റ്റൈലിൽ...

ചീഫ് സെക്രട്ടറിയെ വിമര്‍ശിച്ച് വീക്ഷണത്തിന് പുറമേ ചന്ദ്രികയിലും ലേഖനം; വിമര്‍ശനം ഉണ്ടിരുന്ന നായര്‍ക്ക് വിളിയുണ്ടായതു പോലെ

പാമോലിന്‍ കേസ് കെ. കരുണാകരന്റെ തെറ്റായിരുന്നെന്ന് തുറന്നുപറഞ്ഞ ചീഫ്‌സെക്രട്ടറി ജിജി തോംസണെ രൂക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചും വീക്ഷണത്തിന് പുറമേ, ലീഗ് മുഖപത്രമായ ചന്ദ്രികയിലും മുഖപ്രസംഗം.

കുഞ്ഞനുജത്തിയെ ഓമനിക്കുന്ന ജോർജ്ജ് രാജകുമാരൻ; ചിത്രങ്ങൾ വൈറൽ

ഷാർലെറ്റ് രാജകുമാരിയും ജോർജ്ജ് രാജകുമാരനും തമ്മിലുള്ള ആദ്യ ചിത്രങ്ങൾ കെൻസിംഗ്ടൺ കൊട്ടാരം പുറത്തുവിട്ടു. കുഞ്ഞനുജത്തി ഷാർലെറ്റിനെ ഓമനിക്കുന്ന ജോർജ്ജ് രാജകുമാരന്റെ ചിത്രങ്ങളാണ് പുറത്ത് വന്നത്.

മാഡ് മാക്‌സ് ഫറി റോഡ് കളക്ഷൻ റെക്കോർഡുകൾ ഭേദിക്കുന്നു

മാഡ്മാക്‌സ് സീരീസിലെ നാലാംഭാഗമായ ഫറി റോഡ് കളക്ഷൻ റെക്കോർഡുകൾ ഭേദിക്കുന്നു. റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ 192 കോടി രൂപയാണ് ചിത്രത്തിന് ലഭിച്ചത്. അമേരിക്കയിൽ നിന്ന് 125 മില്യൺ...

Page 736 of 738 1 735 736 737 738

Latest Updates

Advertising

Don't Miss