ദൂരദര്‍ശനിലെ ആദ്യകാല വാര്‍ത്താഅവതാരക ഗീതാഞ്ജലി അയ്യര്‍ അന്തരിച്ചു

ദൂരദര്‍ശനിലെ ആദ്യകാല ഇംഗ്ലിഷ് വാര്‍ത്താഅവതാരക ഗീതാഞ്ജലി അയ്യര്‍ അന്തരിച്ചു. മികച്ച വാര്‍ത്താ അവതാരകയ്ക്കുള്ള അവാര്‍ഡ് നാലു തവണ കരസ്ഥമാക്കിയ ഗീതാഞ്ജലി 30 വര്‍ഷത്തോളം വാര്‍ത്താ അവതാരകയായി പ്രവര്‍ത്തിച്ചു.

1971ലാണ് ദൂരദര്‍ശനില്‍ പ്രവേശിച്ചത്. കൊല്‍ക്കത്ത ലൊറെന്റോ കോളജ്, നാഷനല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1989ല്‍ മികച്ച പ്രവര്‍ത്തനത്തിന് ഇന്ദിരാ ഗാന്ധി പ്രിയദര്‍ശിനി അവാര്‍ഡ് നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe