ഒരൊറ്റ സബ്സ്ക്രിപ്ഷൻ മതി ഈ ഡോർ തുറക്കാൻ; ഇരുപതിലധികം OTT പ്ലാറ്റ്ഫോമുകളും മുന്നൂറിലധികം ചാനലുകളും വിരൽതുമ്പിൽ

Dor Play

ഈ ഡോർ തുറന്നാൽ എല്ലാം ലഭിക്കും എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ. എന്നാൽ സംഭവം ഉള്ളതാണ് ‘ഡോർ പ്ലേ’ സ്ട്രീമിംഗ് ആപ്പ് ഉപയോ​ഗിച്ചാൽ നിങ്ങൾക്ക് ആവശ്യമുള്ള ഇരുപതിലധികം ഒടിടി പ്ലാറ്റ്‌ഫോമുകളും മുന്നൂറിലധികം ലൈവ് ടിവി ചാനലുകൾ ലഭിക്കും.

സ്ട്രീംബോക്സ് മീഡിയയാണ് ഡോർ പ്ലേ’ എന്ന പുതിയ സ്ട്രീമിംഗ് ആപ്പ് ലോഞ്ച് ചെയ്തത്. ഇന്ന് മുതൽ ആൻഡ്രോയ്‌ഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് ലഭ്യമായി തുടങ്ങി. ഓരോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളും വെവ്വേറെയായി സബ്‌സ്‌ക്രൈബ് ചെയ്യേണ്ട ഒരൊറ്റ സബ്സ്ക്രിപ്ഷനിലൂടെ ഇതെല്ലാം ലഭ്യമാകും എന്നതാണ് ഡോർ പ്ലേ ആപ്പിന്റെ പ്രത്യേകത.

Also Read: ജിയോ ഹോട്ട്സ്റ്റാറായി പിന്നാലെ പണിയും തുടങ്ങി; ഇനി ഐപിഎൽ സൗജന്യമായി കാണാൻ സാധിക്കില്ല, നിരക്കുകൾ ഇങ്ങനെ

399 രൂപയാണ് മൂന്ന് മാസത്തേക്ക് ഡോർ പ്ലേ സബ്‌സ്‌ക്രിപ്‌ഷന്റെ തുക. ഇരുപതിലധികം OTT പ്ലാറ്റ്‌ഫോമുകൾ മുന്നൂറിൽ അധികം ടിവി ചാനലുകളിൽ നിന്നുമുള്ള ഉള്ളടക്കങ്ങൾ എന്നിവ ഡോർല പ്ലേ ആപ്പിൽ ലഭിക്കും. ലൈവ് സ്‌പോർട്‌സ്, സിനിമകൾ, റിയാലിറ്റി ടിവി ഷോകൾ, ഫിക്ഷണൽ ടിവി സീരീസുകൾ എന്നിവ ഡോർ പ്ലേ ആപ്പിൽ ലഭിക്കും.

ആപ്പ് സ്റ്റോറിൽ നിന്നോ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് ഡൗൺലോഡ് ചെയ്യാം. ഫ്ലിപ്പ്കാർട്ടിൽ നിന്നും ഡോർ പ്ലേ ആപ്പിന്റെ സബ്‌സ്‌ക്രിപ്‌ഷന്‍ വാങ്ങാൻ സാധിക്കുന്നതുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News