ട്വിറ്ററിനെ വെല്ലുവിളിച്ച് ഡോർസിയുടെ ആപ്പ് ‘ബ്ലൂ സ്കൈ’

ട്വിറ്ററിന് വെല്ലുവിളിയുമായി പുതിയ സോഷ്യൽ മീഡിയ ആപ്പ് അവതരിപ്പിച്ച് ട്വിറ്റർ സഹസ്ഥാപകനും, മുൻ സിഐഒയുമായ ജാക്ക് ഡോർസി. ബ്ലൂ സ്കൈ എന്ന പേര് നൽകിയിരിക്കുന്ന ആപ്പ് കാഴ്ചയിൽ ട്വിറ്ററിനെപോലെ തന്നെ തോന്നിപ്പിക്കുന്ന തരത്തിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്.

ബ്ലൂ സ്കൈ ആപ്പിൽ ട്വിറ്ററിന് സമാനമായ ഒട്ടനവധി ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് പോസ്റ്റുകൾ പങ്കുവെയ്ക്കാനും ഷോർട്ട് അപ്ഡേറ്റുകൾ ഫോളോ ചെയ്യാനും സാധിക്കും. അതേസമയം, ട്വിറ്ററിലെ പ്രധാന ഫീച്ചറുകളായ ഹാഷ്ടാഗ്, ഡയറക്ട് മെസേജ് തുടങ്ങിയവ ബ്ലൂ സ്കൈയിൽ ലഭ്യമല്ല. ബ്ലൂ സ്കൈ ആപ്പിനെ കുറിച്ച് നേരത്തെ തന്നെ ജാക്ക് ഡോർസി സൂചനകൾ നൽകിയിരുന്നു. ഉപഭോക്താക്കളുടെ ഉള്ളടക്കങ്ങൾക്ക് കൂടുതൽ നിയന്ത്രണം നൽകിക്കൊണ്ടാണ് ബ്ലൂ സ്കൈ പ്രവർത്തിക്കുന്നത്.

ഈ വർഷം ഫെബ്രുവരിയിൽ ക്ലോസ്ഡ് ബീറ്റ പതിപ്പും, ഈ മാസം ആൻഡ്രോയിഡ് ഡിവൈസുകളിൽ ബ്ലൂ സ്കൈയും അവതരിപ്പിച്ചിട്ടുണ്ട്. കുറഞ്ഞ മാസങ്ങൾ കൊണ്ട് മാധ്യമപ്രവർത്തകർ, രാഷ്ട്രീയക്കാർ, സെലിബ്രിറ്റികൾ തുടങ്ങിയവരെല്ലാം ഈ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിലേക്ക് എത്തിയിട്ടുണ്ട്. ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്ന് മാത്രം 3,75,000 ആണ് ബ്ലൂ സ്കൈ ഡൗൺലോഡ് ചെയ്തിട്ടുള്ളത് എന്നാണ് റിപ്പോർട്ടുകൾ.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News