
ഐപിഎല്ലിൽ ഈ സീസണിലെ അവസാന എട്ട് മത്സരങ്ങളിൽ ഏഴും പരാജയപ്പെട്ട് പ്ലേ ഓഫ് പ്രതീക്ഷകൾ അവതാളത്തിൽ ആയിരിക്കുന്ന പഞ്ചാബിന് മറ്റൊരു നാണക്കേട് കൂടി. ധർമ്മശാലയിൽ ഇന്ന് നടന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് 23 റൺസിന് തോൽവി ടീം വഴങ്ങിയിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 222 റൺസ് നേടിയതോടെയാണ് പഞ്ചാബ് കിങ്‌സ് ടി20 ചരിത്രത്തിലെ ഒരു മോശം റെക്കോർഡ് സ്വന്തം പേരിലാക്കിയത്.
Also Read: റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലേഓഫിൽ! പഞ്ചാബിനെ തകർത്തെറിഞ്ഞ് കോഹ്ലിയുടെ സംഘം
ഇതോടെ ഈ സീസണിൽ ഇത് ഒമ്പതാമത്തെ തവണയാണ് ടീം 200-ൽ കൂടുതൽ റൺസ് വഴങ്ങുന്നത്. ഒരു സീസണിൽ ഏറ്റവും കൂടുതൽ തവണ ടി 20 യിൽ 200+ സ്കോർ വഴങ്ങിയ ടീം എന്ന റെക്കോർഡ് പഞ്ചാബ് സ്വന്തമാക്കി. പാകിസ്ഥാനിലെ നാഷണൽ ടി20 കപ്പ് 2020/21 സീസണിൽ എട്ട് തവണ 200+ സ്കോറുകൾ വഴങ്ങിയ ദക്ഷിണ പഞ്ചാബിന്റെ റെക്കോർഡ് ആണ് ഇതോടെ പഴങ്കഥയായത്. ഈ സീസണിൽ പഞ്ചാബിന്റെ ബൗളിംഗ് നിര സ്ഥിരതയില്ലാത്ത പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഒരു ഘട്ടത്തിൽ പ്ലേ ഓഫിൽ അനായാസം യോഗ്യത നേടും എന്ന കരുതിയ ടീം ഇന്ന് പുറത്തക്കലിന്റെ വക്കിൽ നിൽക്കുന്നതും ഇത് കാരണമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

