ഒരു വിഭാഗം ആശാവർക്കർമാരുടെ സമരാവശ്യങ്ങളിൽ ഇരട്ടത്താപ്പ്: മന്ത്രി വി. ശിവൻകുട്ടി

v sivankutty

ഒരു വിഭാഗം ആശാവർക്കർമാർ സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തുന്ന സമരത്തിലെ ഇരട്ടത്താപ്പ് തുറന്നുകാട്ടി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ആശ കേന്ദ്ര ആവിഷ്കൃത പദ്ധതി ആയതിനാൽ ആശാവർക്കർമാർക്ക് ഇൻസെന്റീവായി നൽകേണ്ട തുകയുടെ 60% കേന്ദ്രവും 40% സംസ്ഥാനവുമാണ് വഹിക്കുന്നത്. കേന്ദ്രം നിശ്ചയിച്ച ഫിക്സഡ് ഇൻസെന്റീവ് 3,000 രൂപയിൽ 1,800 രൂപ കേന്ദ്രവും 1,200 രൂപ സംസ്ഥാനവും നൽകുന്നു. ഇതിന് പുറമേ കേരള സർക്കാർ 7,000 രൂപയുടെ ഓണറേറിയവും മറ്റ് ഇന്‍സെന്‍റീവുകളുടെ വിഹിതം കൂടി നൽകുന്നു. എന്നാൽ സംസ്ഥാന സർക്കാർ നൽകുന്ന ഓണറേറിയം വർദ്ധിപ്പിക്കണമെന്ന ആവശ്യം ഉന്നയിക്കുന്ന സമരക്കാർ കേന്ദ്ര ഇൻസെന്റീവ് വർദ്ധിപ്പിക്കണമെന്ന ആവശ്യം ഉന്നയിക്കാത്തത് ഗൂഢാലോചനയാണെന്ന് മന്ത്രി വ്യക്തമാക്കി.

ഇടതുപക്ഷ സര്‍ക്കാരാണ് ആദ്യമായി ആശാ വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയം പ്രഖ്യാപിച്ചതും വലിയ രീതിയില്‍ ഓണറേറിയം വര്‍ധിപ്പിച്ചതും. കഴിഞ്ഞ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ആശമാരുടെ പ്രതിമാസ ഓണറേറിയം പ്രതിമാസം 1000 രൂപ ആയിരുന്നു. അതിനുശേഷം 1500 രൂപയില്‍ നിന്നും തൂടങ്ങി 7000 രൂപ എന്ന നിലയിലേക്കാണ് പ്രതിമാസ ഓണറേറിയം എല്‍ഡിഎഫ് സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിട്ടുളളത്.

ALSO READ; സുരക്ഷ ഉറപ്പു വരുത്തി വൈദ്യുതി മേഖലയില്‍ അപകടം ഒഴിവാക്കുക; കെഎസ്ഇബി സേഫ്റ്റി കോണ്‍‍ക്ലേവിന് തുടക്കം

ആശാവർക്കർമാർക്ക് 7,000 രൂപ മാത്രമാണ് ലഭിക്കുന്നതെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. നിശ്ചിത നിബന്ധനകൾ പ്രകാരം ജോലിചെയ്യുന്ന ആശാവർക്കർമാർക്ക് ടെലഫോൺ അലവൻസ് ഉൾപ്പെടെ ആകെ13,200 രൂപ ലഭിക്കുന്നുണ്ട്, അതിൽ 10,000ത്തോളം രൂപ സംസ്ഥാന വിഹിതമാണ്. എന്നിട്ടും സമരക്കാർ യുഡിഎഫ് നേതാക്കളെയും ഇൻസെന്റീവ് വർദ്ധിപ്പിക്കാൻ തയ്യാറല്ലാത്ത കേന്ദ്രസർക്കാർ പ്രതിനിധികളായ ബിജെപി നേതാക്കളെയും കൈനീട്ടി സ്വീകരിക്കുന്നത് ഇരട്ടത്താപ്പ് വ്യക്തമാക്കുന്നു. ഇത് സംസ്ഥാന ആരോഗ്യ മന്ത്രി കേന്ദ്ര ആരോഗ്യ മന്ത്രിയെ കാണാൻ പോയതുമായി ബന്ധപ്പെട്ടുള്ള എസ് യു സി ഐ നേതാവിന്റെ പ്രസ്താവനയിൽ നിന്ന് വ്യക്തമാണെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News