
കേന്ദ്ര ബജറ്റ് കേരളത്തോടുള്ള തരംതാണ രാഷ്ട്രീയ വിവേചനമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടേറിയറ്റ്. ഇന്ത്യയുടെ ഫെഡറൽ ഘടനയെ അട്ടിമറിക്കുന്ന സംഘപരിവാർ ഗവൺമെന്റിന്റെ സാമ്പത്തിക നയത്തെ കേരളം വ്യക്തതയോടെ മനസ്സിലാക്കുകയും പ്രതിഷേധിക്കുകയും ചെയ്യേണ്ടത് നമ്മുടെ നിലനിൽപിന്റെ കൂടി ആവശ്യമാണെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. പ്രസ്താവനയിലൂടെയാണ് ഡി വൈ എഫ് ഐ വ്യക്തമാക്കിയത്.
ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയുടെ പൂർണ രൂപം:
ഇന്നലെ പാർലമെന്റിൽ വച്ച ദേശീയ സാമ്പത്തിക സർവേ റിപ്പോർട്ടിലും കേരളത്തിന് അഭിനന്ദനമാണ് ലഭിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയടക്കം ഉൾപ്പെടുത്തി താഴേത്തട്ടിൽ കേരളം കൈവരിച്ച സുസ്ഥിര വികസന മുന്നേറ്റം ഇന്ത്യക്ക് മാതൃകയാണെന്ന് സാമ്പത്തിക സർവേയിൽ തെളിഞ്ഞു.
Also read: കേന്ദ്ര ബജറ്റ്; വയനാടിനോട് അനീതി തുടർന്ന് കേന്ദ്രം
അത്തരമൊരു സംസ്ഥാനത്തെ, കേന്ദ്ര ബജറ്റിൽ ധനമന്ത്രിയും പ്രധാനമന്ത്രിയും പരിഗണിക്കേണ്ടത് ഇങ്ങനെയാണോ എന്ന വലിയ ചേദ്യമാണ് മലയാളികൾക്കാകെ ഇന്നുണ്ടായിരിക്കുന്നത്. വലിയ സാമ്പത്തിക പരിമിതികൾക്കുള്ളിൽ നിന്ന് ജനങ്ങളെ പങ്കാളികളാക്കിയും വിശ്വാസത്തിലെടുത്തും കേരളം എല്ലാ മേഖലയിലും കൈവരിച്ച മുന്നേറ്റത്തെ തുടർന്നുകൊണ്ടുപോകാൻ ഒരു ശതമാനം പണം, ബജറ്റിൽ നീക്കിവയ്ക്കാൻ കേന്ദ്ര ഭരണം തയ്യാറാകാത്തതെന്തെന്ന ആശങ്ക ഒട്ടും ചെറുതല്ല.
ഇത് കേരളത്തോടുള്ള തരം താണത രാഷ്ട്രീയ വിവേചനമാണ്. ഓരോ മലയാളിയും കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഈ വസ്തുത തിരിച്ചറിയുകയും പ്രതികരിക്കുകയും ചെയ്യണമെന്ന് ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു.
വർഷം 12 – 16 ലക്ഷം വരെ വരുമാനള്ളവർക്ക് ആദായ നികുതി അടയ്ക്കേണ്ടതില്ല , എന്ന ആകർഷണീയമായ പ്രഖ്യാപനത്തിൽ നിർമല സീതാരാമൻ, ഈ രാജ്യവും കേരളവും അഭിമുഖീകരിക്കുന്ന വലിയ പ്രശ്നങ്ങളെയാകെ മുക്കിക്കളഞ്ഞു. കർഷകർ വീണ്ടും രാജ്യതലസ്ഥാനത്തേയ്ക്ക് മാർച്ച് ചെയ്യാൻ തയ്യാറെടുക്കുകയാണ്. നിലവിൽ കടത്തിൽ മുങ്ങി നിൽകുന്ന കർഷകരുടെ കണ്ണീരൊപ്പാൻ ഒരു സമീപനവുമില്ല. മാത്രമല്ല കഴിഞ്ഞ ബജറ്റിൽ കർഷകർക്കായി പ്രഖ്യാപിച്ച സഹായങ്ങളിൽ ഒരു രൂപ പോലും ചെലവഴിച്ചിട്ടുമില്ല. പുതിയതായി കടമെടുക്കാനുള്ള കടമെടുപ്പ് പരിധി ഉയർത്തുന്ന പ്രഖ്യാപനമാണ് ഉണ്ടായത്.
Also read: ‘കേന്ദ്ര ബജറ്റ് ഭരണഘടനയുടെ ഫെഡറല്‍ സ്വഭാവത്തെ ലംഘിക്കുന്നത്; അങ്ങേയറ്റം പ്രതിഷേധാർഹം’; മുഖ്യമന്ത്രി
ബിഹാർ, ബിഹാർ എന്ന നിർമലയുടെ ബജറ്റ് പ്രസംഗം കേട്ടവർക്ക്, ഇത് ഒരു സംസ്ഥാന ബജറ്റാണോ എന്ന് തോന്നിപ്പോകുന്ന അന്തരീക്ഷമുണ്ടായി. ബിഹാറിലെ തെരഞ്ഞെടുപ്പാണ് ലക്ഷ്യം. ബിഹാറിന്റെയും ആന്ധ്രയുടെയും പിന്തുണയില്ലാതെ കസേര നിലനിർത്താനാകില്ലെന്ന രാഷ്ട്രീയ ബോധ്യത്തിൽ നിന്നാണ് തന്ത്രപരമായ നീക്കം.
ബിഹാറിൽ മഖാന ബോർഡ്, ബിഹാറിൽ പ്രകത്യേക കാർഷിക ബോർഡ്, ബിഹാറിലെ പാട്ന ഐഐടി വികസനം, ബിഹാറിൽ ഭക്ഷ്യ മേഖലയിൽ കേന്ദ്ര സ്ഥാപനം, ബിഹാറിൽ ഗ്രീൻ ഫീൽഡ് വിമാനനത്താവളം. ഇന്ത്യയുടെ അഭിമാനമായി ലോകത്തിന് മുന്നിൽ പല മേഖലകളിലും യശസ്സുയർത്തിയ കേരളം, 14 ആവശ്യങ്ങളാണ് ഉന്നയിച്ചത്. ഇതിലേറ്റവും പ്രധാനം വയനാട്ടിൽ ഉണ്ടായ മഹാ ദുരന്തത്തിൽ നിന്നുള്ള അതിജീവനത്തിന് പ്രത്യേക പാക്കേജാണ്. വയനാട് എന്നോ കേരളമെന്നോ ഒരു വാക്കുപോലും ധനമന്ത്രി , ബജറ്റ് പ്രസംഗത്തിൽ പറഞ്ഞില്ല.
ഇന്ത്യയുടെ ഫെഡറൽ ഘടനയെ അട്ടിമറിക്കുന്ന സംഘപരിവാർ ഗവൺമെന്റിന്റെ സാമ്പത്തിക നയത്തെ കേരളം വ്യക്തതയോടെ മനസ്സിലാക്കുകയും പ്രതിഷേധിക്കുകയും ചെയ്യേണ്ടത് നമ്മുടെ നിലനിൽപിന്റെ കൂടി ആവശ്യമാണെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

