വീട്ടിൽ എല്ലാവരും ഒരുങ്ങാൻ മണിക്കൂറുകൾ എടുക്കും, പക്ഷെ വെറും അഞ്ച് മിനുട്ടിൽ വാപ്പച്ചി റെഡിയാകും: ദുൽഖർ സൽമാൻ

തൻ്റെ സ്റ്റൈല്‍ ഇന്‍ഫ്‌ളുവന്‍സ് വാപ്പച്ചിയാണെന്ന് ദുൽഖർ സൽമാൻ. തൻ്റെ ഓര്‍മവെച്ച കാലം തൊട്ട് വാപ്പച്ചിയെപ്പോലെ ഒരുങ്ങണമെന്നായിരുന്നു തനിക്കെന്നും, ചെറുപ്പത്തിലും തനിക്ക് കുട്ടികളെപ്പോലെ ഒരുങ്ങണം എന്നില്ലായിരുന്നുവെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ദുൽഖർ പറഞ്ഞു.

ALSO READ: ‘പ്രദേശിക കോൺഗ്രസ് നേതാവ് വിഷ്ണു ടൈലർ മണിയെ പോലെ’, കൊല്ലുന്നു, കുഴിച്ചിടുന്നു, കാണാനില്ലെന്ന് പറഞ്ഞ് ആക്ഷൻ കമ്മറ്റി ഉണ്ടാക്കുന്നു

‘എനിക്ക് വാപ്പച്ചിയെ പോലെ ഒരുങ്ങണം എന്നായിരുന്നു ആഗ്രഹം. ഫുള്‍ ഗ്രോണ്‍ മാനായി ഡ്രെസ് ചെയ്യണമെന്നാണ് അന്നും ആഗ്രഹിച്ചത്. ആ ഇന്‍ഫ്‌ളുവന്‍സ് ഇന്നും ഉണ്ട്. വാപ്പച്ചിയുടെ ഓരോ ചിത്രവും വൈറല്‍ ആകുമ്പോള്‍ നിങ്ങളുടെ റിയാക്ഷന്‍ എന്താണോ അത് തന്നെയാണ് എന്റേതും’, ദുൽഖർ പറഞ്ഞു.

ALSO READ: യാത്രകൾക്ക് കൂട്ടായി നഞ്ചിയമ്മ പുതിയ കാർ സ്വന്തമാക്കി

‘ഞങ്ങള്‍ വീട്ടില്‍ എല്ലാവരും എവിടെയെങ്കിലും പോകാനുണ്ടെങ്കില്‍ മണിക്കൂറുകളെടുത്ത് ഒരുങ്ങും. വാപ്പച്ചി ഒരു ചായയൊക്കെ കുടിച്ച് അത് മൊത്തം കണ്ടുകൊണ്ട് ഇരിക്കും. അല്ലെങ്കില്‍ ആരോടെങ്കിലും സംസാരിച്ചുകൊണ്ടിരിക്കും. എല്ലാവരും റെഡിയായി കഴിഞ്ഞാല്‍, ആ റെഡിയായോ എനിക്കൊരു അഞ്ച് മിനുട്ട് എന്ന് പറയും. എന്നിട്ട് റൂമില്‍ പോയി പുറത്തുവരുന്നത് ‘അല്ല പിന്നെ’ എന്ന മൂഡിലാണ്. അപ്പോള്‍ തന്നെ ഞങ്ങള്‍ക്കറിയാം ഇതെന്താവുമെന്ന്. വാപ്പച്ചി വേണമെങ്കില്‍ ആദ്യം പോയ്‌ക്കോ ഞങ്ങള്‍ പിറകെ വന്നോളാം എന്ന് പറയും’, ദുൽഖർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News