
ആർ എസ് എസ് ബോംബാക്രമണത്തിൽ ഒരു കാൽ നഷ്ടപ്പെട്ട കണ്ണൂർ ചെറുവാഞ്ചേരിയിലെ അസ്ന വിവാഹിതയായി. ആറാം വയസിൽ വലതുകാൽ മുറിച്ചുമാറ്റേണ്ടി വന്ന അസ്ന പ്രതിസന്ധികളെ അതിജീവിച്ച് പഠിച്ച് ഡോക്ടറായതിന് ശേഷമാണ് വിവാഹ ജീവിതത്തിലേക്ക് കടന്നത്.
24 വർഷം മുൻപ് ഒരു തദ്ദേശ തിരഞ്ഞെടുപ്പ് ദിവസമായിരുന്നു കേരളം നടുങ്ങിയ സംഭവം. വീട്ട് മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന അസ്നയ്ക്ക് നേരെയാണ് ആർ എസ് എസ്സുകാർ എറിഞ്ഞ ബോംബുകളിലൊന്ന് പതിച്ചത്. ഗുരുതരമായി പരിക്കേറ്റ അസ്നയുടെ വലതുകാൽ മുട്ടിന് താഴെവച്ച് മുറിച്ച് മാറ്റേണ്ടി വന്നു. പിന്നീട് കൃത്രിമ കാലുമായി വിധിക്ക് മുന്നിൽ പകച്ച് നിൽക്കാതെ നിശ്ചയദാർഡ്യത്തോടെ അസ്ന വിജയത്തിൻ്റെ പടികൾ ചവിട്ടിക്കയറി.
കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും 2013ൽ എംബിബിഎസ് നേടി. ഇതിനിടെ സ്വന്തം പഞ്ചായത്തിലെ ആരോഗ്യ കേന്ദ്രത്തിലും ഡോക്ടറായി സേവനം അനുഷ്ഠിച്ചു. ഇപ്പോൾ വടകരയിലെ ക്ലിനിക്കിൽ ഡോക്ടറാണ് അസ്‌ന. ആലക്കോട് അരങ്ങംവാഴ സ്വദേശിയും ഷാർജയിലെ എൻജിനീയറുമായ നിഖിലിന്റെ കൈ പിടിച്ചാണ് ഡോ അസ്ന പുതിയ ജീവിതത്തിലേക്ക് കടന്ന്. അസ്ന ഡോക്ടർ ആയത് ആഘോഷമാക്കിയത് പോലെ വിവാഹവും നാടൊരുമിച്ച് ഉത്സവമാക്കി മാറ്റി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here