ഡോ. ഹരിണി അമരസൂര്യ പുതിയ ശ്രീലങ്കന്‍ പ്രധാനമന്ത്രി

ശ്രീലങ്കയുടെ 16-ാമത് പ്രധാനമന്ത്രിയായി ഡോ. ഹരിണി അമരസൂര്യ സത്യപ്രതിജ്ഞ ചെയ്തു. പ്രസിഡന്റ് അനുര കുമാര ദിസനായകെയാണ് പുതിയ പ്രധാനമന്ത്രിയെ നിമയിച്ചത്. നാഷണല്‍ പീപ്പിള്‍സ് പവറിന്റെ (എന്‍പിപി) എംപിയായ ഹരിണി അമരസൂര്യ അധ്യാപികയും ആക്ടിവിസ്റ്റുമാണ്.

ALSO READ:എംപോക്സ്‌ ക്ലേയ്ഡ് 1B കേസ് ; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്

കൊളംബോയില്‍ ജനിച്ചു വളര്‍ന്ന ഹരിണി 2015ലാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമാവുന്നത്. മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടിയായ ജനത വിമുക്തി പെരമുന നയിക്കുന്ന എന്‍.പി.പിയാണ് ഡോ.ഹരിണി അമരസൂര്യയെ പാര്‍ലമെന്റ് അംഗമായി നിര്‍ദ്ദേശിച്ചത്. ഡല്‍ഹി ഹിന്ദു കോളേജില്‍ നിന്ന് സാമൂഹിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ഹരിണി സ്‌കോട്ട്‌ലാന്‍ഡിലെ എഡിന്‍ബറോ സര്‍വ്വകലാശാലയില്‍ നിന്നാണ് പി.എച്ച്.ഡി പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് സാമൂഹിക ശാസ്ത്ര-നരവംശശാസ്ത്ര അധ്യാപിക എന്ന നിലയില്‍ ഡോ. ഹരിണി ശ്രദ്ധേയയായി. അധ്യാപക സംഘടനാ നേതാവ് കൂടിയായിരുന്ന അവര്‍ എഴുത്തുകാരി, സ്ത്രീ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ആള്‍ എന്ന നിലയിലും ശ്രീലങ്കയില്‍ ശ്രദ്ധേയ വ്യക്തിത്വമാണ്. ഡോ. ഹരിണിയുടെ കുടുംബത്തിന് രാഷ്ട്രീയ പാരമ്പര്യങ്ങളൊന്നുമില്ല. തേയിലത്തോട്ടമുടമകളാണ് ഹരിണിയുടെ മാതാപിതാക്കള്‍. സിരിമാവോ ഭണ്ഡാരനായികക്ക് ശേഷം പ്രധാനമന്ത്രിയാവുന്ന ആദ്യ വനിതയാണ് ഹരിണി അമരസൂര്യ.

ALSO READ:യുവതിയുടെ ബെഡ്‌റൂമിലെയും ബാത്ത്‌റൂമിലെയും ബള്‍ബ് ഹോള്‍ഡറുകളില്‍ ഒളിക്യാമറവെച്ചു; യുവാവ് പിടിയില്‍

തിങ്കളാഴ്ചയാണ് കമ്യൂണിസ്റ്റ് നേതാവായ അനുര കുമാര ദിസനായകെ ശ്രീലങ്കയുടെ പ്രസിഡന്റായി ചുമതലയേറ്റത്. ഇന്ത്യയ്ക്കും ചൈനക്കുമിടയില്‍ സ്വതന്ത്രമായ വിദേശനയം പിന്തുടരുമെന്നാണ് ദിസനായകെയുടെ നിലപാട്. തെരഞ്ഞെടുപ്പിന് മുമ്പായി സൂറിച്ചില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന മൊണോക്കിള്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അനുര കുമാര ദിസനായകെ വിദേശനയം വ്യക്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News