“ആരോഗ്യവകുപ്പിനെ കുറ്റപ്പെടുത്തിയിട്ടില്ല, ആരോഗ്യമന്ത്രിയും പാർട്ടിയും എന്നും എനിക്കൊപ്പം നിന്നവർ”: ഡോ.ഹാരിസ്

സർക്കാരിനെ താൻ കുറ്റം പറഞ്ഞിട്ടില്ലെന്നും തന്റെ ഭാഗത്തും നിന്ന് ഗുരുതരമായ തെറ്റുപറ്റിയിട്ടുണ്ടെന്ന് ഡോ. ഹാരിസ്. താൻ ഒരു പോസ്റ്റ് ഇട്ടപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ലെന്നും ബ്യൂറോക്രസിക്കെതിരെ മാത്രമാണ് താൻ പോസ്റ്റിൽ കുറിച്ചതെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ എൻറെ പോസ്റ്റിന് കൂടുതൽ മാനങ്ങൾ ലഭിച്ചു. ഞാൻ നാളെ സർവീസിൽ ഇല്ലെങ്കിലും കാര്യങ്ങൾ നടപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read – ആരോഗ്യകിരണം പദ്ധതി നിർത്തലാക്കിയെന്ന വാർത്ത വ്യാജം: സ്റ്റേറ്റ് ഹെൽത്ത് ഏജൻസി

മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ആണ് എന്നെ ഇങ്ങോട്ടേക്ക് ട്രാൻസ്ഫർ ചെയ്തത്. അതിൽ സന്തോഷം ഉണ്ടായിരുന്നു. അവർക്കെതിരെ ഇത് ഉപയോഗിക്കുന്നത് ശരിയല്ല. ആരോഗ്യമന്ത്രിയും പാർട്ടിയും എന്നും എനിക്കൊപ്പം നിന്നവരാണ്. ബ്യൂറോക്രസിയുടെ മെല്ലെ പോക്കിനെതിരെയാണ് തന്റെ പോരാട്ടം. തന്റെ സ്വഭാവം അങ്ങനെയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ആരും എന്നെ ഭീഷണിപ്പെടുത്തിയിട്ടില്ല. ജോലി നഷ്ടപ്പെടും എന്ന ഭയമില്ലെന്നും ഡോ.ഹാരിസ് പറഞ്ഞു. മെഡിക്കൽ കോളേജിനെ താൻ ഇകഴ്ത്തി കാട്ടിയതല്ലെന്നും മെഡിക്കൽ കോളേജിന്റെ നേട്ടങ്ങളെയും മോശമാക്കി കാണിച്ചിട്ടില്ല. ഡോ. ബി ഇക്ബാലിന്റെ വാക്കുകൾക്ക് വലിയ മൂല്യം കൊടുക്കുന്നുവെന്നും വിമർശനത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News