മഹാവിസ്‌ഫോടന സിദ്ധാന്തത്തിന് ബദല്‍ നിര്‍ദേശിച്ച ജ്യോതിശാസ്ത്രജ്ഞൻ; ശാസ്ത്രത്തെ സാധാരണ ജനങ്ങളിലേക്ക് എത്തിച്ച പ്രതിഭ

jayant-v-narlikar-tribute

മഹാവിസ്‌ഫോടന സിദ്ധാന്തത്തിന് ബദല്‍ നിര്‍ദേശിച്ച ജ്യോതിശാസ്ത്രജ്ഞനായാണ് ലോക പ്രശസ്ത ഭൗതികശാസ്ത്രജ്ഞനും ശാസ്ത്രപ്രചാരകനുമായ ഡോ. ജയന്ത് നാര്‍ലികര്‍ അറിയപ്പെടുന്നത്. ഇന്ത്യയില്‍ ശാസ്ത്രവിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിനും ജനകീയവത്കരിക്കുന്നതിനും വലിയ സംഭാവനകള്‍ നല്‍കിയ ജയന്ത് നാര്‍ലികറുടെ വേര്‍പാട് നികത്താനാവാത്തതാണ്.

പ്രപഞ്ചത്തിന്റെ ജനനം ഒരൊറ്റ ബിന്ദുവില്‍ നിന്നുള്ള ദ്രവ്യത്തിന്റെ ദ്രുതഗതിയിലുള്ള സ്‌ഫോടനത്തോടെയാണ് ആരംഭിച്ചതെന്ന് പറയുന്ന ബിഗ് ബാങ് സിദ്ധാന്തത്തോട് വിയോജിക്കുന്ന ലോകത്തിലെ ചുരുക്കം ചില പ്രപഞ്ചശാസ്ത്രജ്ഞരില്‍ ഒരാളായിരുന്നു ജയന്ത് വിഷ്ണു നാര്‍ലികര്‍. തന്റെ ഉപദേഷ്ടാവായ ഫ്രെഡ് ഹോയലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അനന്തമായ പ്രപഞ്ചത്തെക്കുറിച്ചുള്ള വേറിട്ട കണ്ടെത്തലുകള്‍ അവതരിപ്പിച്ച നാര്‍ലികര്‍ പ്രപഞ്ചത്തിന് തുടക്കമോ അവസാനമോ ഇല്ലെന്ന് തറപ്പിച്ചു പറഞ്ഞു. ഇതുസംബന്ധിച്ച് നാര്‍ലികര്‍ സ്റ്റീഫന്‍ ഹോക്കിങുമായി നടത്തിയ സംവാദങ്ങള്‍ പ്രസിദ്ധമാണ്.

Read Also: പ്രശസ്ത ഭൗതികശാസ്ത്രജ്ഞനും ശാസ്ത്രപ്രചാരകനുമായ ഡോ. ജയന്ത് നാര്‍ലികര്‍ അന്തരിച്ചു

ഇന്ത്യയുടെ രണ്ടാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ ജേതാവായ നാര്‍ലികര്‍ ശാസ്ത്രത്തെ സാധാരണ ജനങ്ങളിലേക്ക് ഇറക്കിക്കൊണ്ടുവന്നാണ് പ്രസിദ്ധനായത്. 1938 ജൂലൈ 19 ന് മഹാരാഷ്ട്രയിലെ കോലാപ്പൂരില്‍ ജനിച്ച പ്രൊഫ. നാര്‍ലികര്‍ ബനാറസ് ഹിന്ദു സര്‍വകലാശാലയിലൂടെ കേംബ്രിഡ്ജിലെത്തി. ഗണിതശാസ്ത്രത്തിലെ കേംബ്രിഡ്ജ് ബിരുദങ്ങള്‍ക്കു ശേഷം ജ്യോതിശാസ്ത്രത്തില്‍ പ്രത്യേകം പ്രാവീണ്യം നേടി.

പ്രശസ്ത ശാസ്ത്രജ്ഞന്‍ താണു പത്മനാഭന്‍ ഉള്‍പ്പടെയുള്ളവരുടെ ഗവേഷണ വഴികാട്ടി കൂടിയായിരുന്നു ജയന്ത് നാര്‍ലികര്‍. അനവധിയായ പ്രബന്ധങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും സയന്‍സ് ഫിക്ഷന്‍ പുസ്തകങ്ങളിലൂടെയും ഇന്ത്യയില്‍ ശാസ്ത്രത്തെ ജനപ്രിയമാക്കാന്‍ ജീവിതം തന്നെ ഉഴിഞ്ഞുവെച്ച ശാസത്രജ്ഞന്‍. പ്രത്യേകിച്ച് ജ്യോതിശാസ്ത്രത്തെ ജ്യോതിഷവുമായി ബന്ധപ്പെടുന്ന വിചിത്രമായ അന്ധവിശ്വാസങ്ങള്‍ പ്രചരിക്കുന്ന കാലത്ത് വലിയൊരു ആശ്രയമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali