‘തെരഞ്ഞെടുപ്പിൽ തോറ്റാൽ ‘വനവാസത്തിന്’ പോകുമെന്ന് പ്രഖ്യാപിച്ച നേതാവിന് പറ്റിയ കാട് തെരഞ്ഞെടുക്കാൻ സഹായിക്കാം’; എൻ‌ഡി‌ടി‌വി കോൺക്ലേവിൽ ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ രസകരമായ മറുപടി

johnbrittas mp

കേരളത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെക്കുറിച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി നടത്തിയ നിരീക്ഷണങ്ങൾ ശ്രദ്ധേയമാകുന്നു. എൻ‌ഡി‌ടി‌വി കേരളം പവർ പ്ലേയിൽ എൻഡിടിവിയുടെ മാനേജിംഗ് എഡിറ്റർ ശിവ് അരൂരുമായും പൊളിറ്റിക്സ് എഡിറ്റർ വസുധ വേണുഗോപാലുമായും നടത്തിയ സംഭാഷണത്തിൽ ആയിരുന്നു അദ്ദേഹം സംസാരിച്ചത്. പത്ത് വർഷം മുൻപ് ക്രിക്കറ്റ് താരം സഞ്ജു സാംസണെക്കുറിച്ച് അദ്ദേഹം നടത്തിയ പ്രവചനം ഫലിച്ചത് ഈ അഭിമുഖത്തിൽ പറയുന്നു.

യു.ഡി.എഫ് ജയിക്കുമോ എന്ന ചോദ്യത്തിന് ബ്രിട്ടാസിന്റെ മറുപടി വളരെ വ്യക്തമായിരുന്നു: “യു.ഡി.എഫ് ജയിക്കില്ല!”. എന്ന് മാത്രമല്ല, മുഖ്യമന്ത്രി കസേര സ്വപ്നം കണ്ട് നടക്കുന്ന യു.ഡി.എഫിലെ ആറ് നേതാക്കളും പരാജയപ്പെടുമെന്നും അവർക്ക് കളി കാണുന്ന ഗാലറിയിലേക്ക് മടങ്ങേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: രണ്ടരലക്ഷം കുട്ടികൾക്ക് പോഷകാഹാരക്കുറവ്: ​ഗുജറാത്തിൽ ഞെട്ടിക്കുന്ന കണക്കുമായി വനിത-ശിശുക്ഷേമ മന്ത്രാലയം

ഇതിൽ ഏറ്റവും രസകരമായ കാര്യം മറ്റൊന്നാണ്. തെരഞ്ഞെടുപ്പിൽ തോറ്റാൽ ‘വനവാസത്തിന്’ പോകുമെന്ന് ഒരു യുഡിഎഫ് പ്രഖ്യാപിച്ചിരുന്നു. ആ നേതാവിനെ സഹായിക്കാൻ ബ്രിട്ടാസ് ഇപ്പോൾ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ആ നേതാവിന് പോകാൻ പറ്റിയ ഏറ്റവും നല്ല ‘കാട്’ ഏതാണെന്ന് തിരഞ്ഞുപിടിക്കാൻ താൻ സഹായിക്കാമെന്നും അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News