
പതിനൊന്നായിരത്തിലേറെ വിദേശമദ്യ ഷോപ്പുകളുള്ള കർണാടകത്തിൽ നിന്ന് വരുന്ന മല്ലികാർജുൻ ഖാർഗെ കേരളത്തെ വിമർശിക്കുന്നത് അപഹാസ്യമെന്ന് ഡോ ജോൺ ബ്രിട്ടാസ് എം പി. മല്ലികാർജുൻ ഖാർഗെയെക്കൊണ്ട് പറയിപ്പിച്ചത് കെ സി വേണുഗോപാലിൻ്റെ തിരക്കഥയാണെന്നും അദ്ദേഹം പറഞ്ഞു.
മല്ലികാർജുൻ ഖാർഗെയും മകനും അടക്കി വാഴുന്ന കർണാടകയിൽ 11, 236 വിദേശമദ്യ ഷോപ്പുകളാണ് ഉള്ളത്. ഇത്രയുമധികം ബാറുകൾക്ക് ആതിഥേയത്വം വഹിക്കുന്ന മല്ലികാർജുൻ ഖാർഗെയ്ക്ക് എങ്ങനെ ഇത് പറയാൻ സാധിച്ചുവെന്നും അങ്ങനെയുള്ള ഒരാൾ വന്ന് കേരളത്തെക്കുറിച്ച് പറയുന്നത് എന്തർത്ഥത്തിലാണ് എന്നും അദ്ദേഹം ചോദിച്ചു.
കെ സി വേണുഗോപാൽ ഹൈക്കമാൻഡിന്റെ കയ്യാളാണ്. പരാജയ വിഭ്രാന്തിയുടെ ജൽപ്പനങ്ങൾ കൊണ്ടാണ് നേതാക്കൾ ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ കോൺഗ്രസിന് 6 മുഖ്യമന്ത്രി സ്ഥാനാർഥികളാണ് ഉള്ളത്. മത്സരിച്ചില്ലെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാമെന്ന് പറഞ്ഞാണ് സുധാകരനെ അടക്കി നിർത്തിയത്. തെരഞ്ഞെടുപ്പ് കഴിഞ്ഞില്ല, അതിന് മുൻപ് തന്നെ കോൺഗ്രസിൽ തമ്മിൽ തല്ലാണ്. കോൺഗ്രസിനാണ് ബി ജെ പിയുമായി ഡീൽ ഉള്ളത്. ഇത് പകൽ പോലെ വ്യക്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യസഭ തെരഞ്ഞെടുപ്പിൽ 11 കോൺഗ്രസ് അംഗങ്ങളാണ് ബിജെപിയെ സഹായിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

