“കേന്ദ്ര സർക്കാരിന്റെ മൗനവും നിഷ്ക്രിയത്വവുമാണ് രാജ്യത്തെ എൽപിജി പ്രതിസന്ധിക്ക് കാരണം”: ഡോ. ജോൺ ബ്രിട്ടാസ് എംപി

dr. john brittas m p

രാജ്യത്തെ എൽപിജി പ്രതിസന്ധിക്ക് കേന്ദ്ര സർക്കാരിന്റെ കുറ്റകരമായ മൗനവും നിഷ്ക്രിയത്വവുമാണ് പ്രധാന കാരണമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി വ്യക്തമാക്കി. എൽപിജി മാത്രമല്ല എല്ലാ മേഖലകളിലും പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നു. അമേരിക്കയുടെയും ഇസ്രയേലിൻ്റെയും ഏകപക്ഷീയമായ ആക്രമണത്തെ ഒരു വരി കൊണ്ട് പോലും അപലപിക്കാൻ സർക്കാർ തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു.

Also read : ജീവിതത്തിൻ്റെ പടവുകൾ; മാതാപിതാക്കൾ പഠിപ്പിച്ച പാഠം ഉൾക്കൊണ്ട് ലോകത്തിൻ്റെ നെറുകെയിലെത്തിയ കരൺ അദാനി

ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ ചർച്ച അനുവദിക്കുന്നില്ലെന്നതാണ് പാർലമെൻ്റിനെ ദുരുപയോഗം ചെയ്യുന്നത്, പരിപൂർണ നിശബ്ദതയാണ്വ ഈ വലിയ പ്രതിസന്ധി സൃഷ്ടിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷം വിഷയത്തെ ശക്തമായി ഉന്നയിക്കുകയും, സർക്കാരിനെ മറുപടി പറയിപ്പിക്കുകയും ചെയ്യുമെന്നും ഡോ. ജോൺ ബ്രിട്ടാസ് എംപി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News