ജനാധിപത്യത്തെയും പൗരസ്വാതന്ത്ര്യത്തെയും സ്വേച്ഛാധിപത്യ പ്രവണതകള്‍ക്കെതിരെ ജാഗ്രതയോടെ സംരക്ഷിക്കേണ്ടതിന്റെ ഓര്‍മ്മപ്പെടുത്തലാണ് അടിയന്തരാവസ്ഥ: ഡോ. ജോൺ ബ്രിട്ടാസ് എം പി

John Brittas

ജനാധിപത്യത്തെയും പൗരസ്വാതന്ത്ര്യത്തെയും സ്വേച്ഛാധിപത്യ പ്രവണതകള്‍ക്കെതിരെ ജാഗ്രതയോടെ സംരക്ഷിക്കേണ്ടതിന്റെ ഓര്‍മ്മപ്പെടുത്തലാണ് അടിയന്തരാവസ്ഥയ്ക്ക് 50 വര്‍ഷങ്ങള്‍ തികയുന്ന ഈ വേളയെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി. വിയോജിപ്പുകളെയും പ്രതിഷേധങ്ങളെയും ദേശവിരുദ്ധമായി മുദ്രകുത്തുകയും, ഭരണഘടനാ സ്വാതന്ത്ര്യങ്ങളെ അടിച്ചമര്‍ത്താന്‍ യുഎപിഎ പോലുള്ള കിരാത നിയമങ്ങള്‍ ആയുധമാക്കുകയും ചെയ്യുന്ന അപകടകരമായ പ്രവണതയെ നാം എതിർക്കണമെന്നാണ് ആ കാലഘട്ടം ഓർമിപ്പിക്കുന്നത്. സ്വാതന്ത്ര്യം, നീതി, ജനാധിപത്യപരമായ സ്ഥിരത എന്നിവഉയര്‍ത്തിപ്പിടിക്കാന്‍ നമുക്ക് വീണ്ടും പ്രതിജ്ഞാബദ്ധരാകാം. ഡോ ജോൺ ബ്രിട്ടാസ് എം പി എക്സിൽ കുറിച്ചു.

ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഭരണകൂടം നടപ്പിലാക്കിയ അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകൾക്ക് അമ്പതാണ്ട്. പൗരസ്വാതന്ത്ര്യങ്ങളെ അടിച്ചമർത്തിയ അര്‍ധ-ഫാസിസ്റ്റ് ഭരണകൂടത്തിന്‍റെ 21 മാസങ്ങള്‍. അടിയന്തരാവസ്ഥ-വിരുദ്ധ ദിനത്തിന്‍റെ പശ്ചാത്തലത്തില്‍ ആ ഭീകരകാലം ഞെട്ടലോടെ ഓര്‍ക്കുകയാണ് രാജ്യം.

Also Read: ‘അടിയന്തരാവസ്ഥക്ക് സമാനമാണ് നിലവിലെ ദേശീയ രാഷ്ട്രീയ പരിതസ്ഥിതി’: എം വി ഗോവിന്ദൻ മാസ്റ്റർ

ഭീതിദമായ കറുത്തനാളുകൾക്ക്‌ 50 വർഷം പൂർത്തിയാകുന്ന ഇന്ന് സിപിഐ എം അടിയന്തരാവസ്ഥാ വിരുദ്ധദിനമായി ആചരിക്കുകയാണ്. എല്ലാ ജില്ലകളിലും സെമിനാറുകളടക്കം വിവിധ പരിപാടികളുണ്ട്‌. സമാനമായ ഭരണകൂട ആക്രമണങ്ങൾ പല രാജ്യങ്ങളിലും നേരിടുമ്പോൾ ഭരണഘടനയും ജനാധിപത്യവും ചോദ്യം ചെയ്യപ്പെടുന്ന ആശങ്കാകുലമായ ഇന്ത്യയെപ്പറ്റിയും ചർച്ചകൾ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News