‘നിഷ്പക്ഷ മാധ്യമപ്രവർത്തനം കൺകെട്ട് വിദ്യയായി മാറി’: ഡോ. ജോൺ ബ്രിട്ടാസ് എം പി

നിഷ്പക്ഷ  മാധ്യമപ്രവർത്തനം കൺകെട്ട് വിദ്യയായി മാറിയെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. കെട്ടുകഥകളും ഐതിഹ്യങ്ങളും ചരിത്രമായി മാറുന്ന കാലത്താണ് നാം ജീവിക്കുന്നതെന്നും ഡോ. ജോൺ ബ്രിട്ടാസ് എം പി  പറഞ്ഞു. ‘ദേശാഭിമാനി ചരിത്രം’ എന്ന പുസ്തകം, കോഴിക്കോട് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ: ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ പദവി ഒഴിയാന്‍ സാധ്യത; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും

മാധ്യമങ്ങളും ദേശീയ രാഷ്ട്രീയവും അപകടത്തിലൂടെ കടന്നു പോകുന്ന സാഹചര്യമാണെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു. ഭരണഘടനക്ക് രാജ്യത്തെ താങ്ങി നിർത്താനാവില്ല ജനാധിപത്യത്തിനേ അതിന് കഴിയൂവെന്നും ജോൺ ബ്രിട്ടാസ് അഭിപ്രായപ്പെട്ടു. 2024 നിർണ്ണായകമാണ്. മാധ്യമങ്ങളും ദേശീയ രാഷ്ട്രീയവും എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെളിച്ചം വീശേണ്ട മാധ്യമങ്ങൾ ആ ദൗത്യം നിർവഹിക്കാതിരിക്കുന്നേൻ മാധ്യമ പ്രവർത്തനം ഇരുട്ടിൽ മരിക്കുന്നു. നിഷ്പക്ഷ മാധ്യമപ്രവർത്തനം കൺകെട്ട് വിദ്യയായി മാറിയെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.

ALSO READ: മൂന്നാറിൽ കാട്ടാന ആക്രമണം; ഒരാൾ മരിച്ചു

ദേശാഭിമാനി പത്രത്തിൻ്റെ സമഗ്ര ചരിത്രമാണ് മുൻ ചീഫ് എഡിറ്ററായ പി.പി അബുബക്കർ തയ്യാറാക്കിയത്. ദേശാഭിമാനിയുടെ പിറവി മുതലുള്ള വളർച്ചയുടെ വിവിധഘട്ടങ്ങൾ ദേശാഭിമാനി ചരിത്രം’ എന്ന പുസ്തകത്തിലുണ്ട്. കോഴിക്കോട് നടന്ന ചടങ്ങിൽ ഡോ. ജോൺ ബ്രിട്ടാസ് എം പി പുസ്തകം പ്രകാശനം ചെയ്തു. എഴുത്തുകാരി ബി എം സുഹറ ഏറ്റുവാങ്ങി. പി മോഹനൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. കെ പി മോഹനൻ പുസ്തകം പരിചയപ്പെടുത്തി. ദേശാഭിമാനി റസിഡൻ്റ് എഡിറ്റർ വി ബി പരമേശ്വരൻ, ആർ പാർവതീദേവി, മേയർ ബീനാ ഫിലിപ്പ് തുടങ്ങിയവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News