
കേന്ദ്രസർക്കാർ നടത്തുന്ന എല്ലാ പരീക്ഷകളിലും വ്യാപക ക്രമക്കേടാണ് ഉണ്ടാകുന്നതെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. വിദ്യാർത്ഥികളുടെ മരണത്തിനുപിന്നിൽ കേന്ദ്രസർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. ജന്തർ മന്ദറിൽ കോക്രോച്ച് ജനതാ പാർട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് നടത്തുന്ന പ്രതിഷേധത്തിന് പിന്തുണ നൽകാൻ എത്തിയതായിരുന്നു അദ്ദേഹം.സഞ്ജയ് സിങ് എംപിയും പ്രതിഷേധ വേദിയിലുണ്ടായിരുന്നു.
ഒരു ഉത്തരവാദിത്തവും ഇല്ലാത്ത സർക്കാരാണിത്.തിരഞ്ഞെടുപ്പ് ക്രമകേട് നടത്തി ജയിക്കാൻ മാത്രമേ സർക്കാരിന് അറിയൂ. ഇപ്പോൾ വ്യോമസേനയെ പരിക്ഷ നടത്താൻ വിളിക്കുന്നു.കേന്ദ്രസർക്കാർ നടത്തുന്ന എല്ലാം പരീക്ഷകളിൽ ക്രമകേടുണ്ട്.ചോദ്യപേപ്പറുകൾ ചോർന്നു.വിദ്യാർത്ഥികളുടെ മരണത്തിൽ കേന്ദ്ര സർക്കാർ ഉത്തരവാദി.രാമനെ പോലും കൊള്ളയടിക്കുന്നു.അതുപോലെ പരീക്ഷകളും കൊള്ളയടിക്കുന്നു
രാജ്യത്തെ രക്ഷിക്കാൻ ജെൻ സി, യുവാക്കൾ തെരുവിലിറങ്ങണം.
പാർലമെൻ്റിന് അകത്തും പുറത്തും ശക്തമായ പ്രതിഷേധം തീർക്കും.പ്രതിപക്ഷ എംപിമാർ ജന്തർ മന്ദറിലേക്ക് മാർച്ച് നടത്തും. ജന്തർ മന്ദറിൽ നിന്ന് എല്ലാവരും ഒരുമിച്ചു പാർലമെൻ്റിലേക്കും മാർച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

