
ന്യായമായ ആവശ്യങ്ങള്‍ മുന്നോട്ടുവെക്കുന്നവരെ തടയുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാരിന്റേതെന്ന് ഡോ ജോണ്‍ ബ്രിട്ടാസ് എംപി. പെന്‍ഷന്‍ പരിഷ്‌കരണം ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ ദേശീയ വികലാംഗ അവകാശ സംരക്ഷണ സമിതി സംഘടിപ്പിച്ച പ്രതിഷേധത്തില്‍ ആയിരുന്നു എംപിയുടെ പരാമര്‍ശം.
ALSO READ: പാതിവില തട്ടിപ്പു കേസ്; അനന്തുകൃഷ്ണന്റെ ജാമ്യാപേക്ഷ മൂവാറ്റുപുഴ കോടതി നാളെ പരിഗണിക്കും
നിലവിലെ പെന്‍ഷന്‍ തുകയായ 300 രൂപ ഉയര്‍ത്തി 5000 രൂപയാക്കുക പെന്‍ഷന്‍ നിയമപരമായ അവകാശമായി നിലനിര്‍ത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ദേശീയ വികലാംഗ അവകാശ സമിതി പ്രതിഷേധം സംഘടിപ്പിച്ചത്. എട്ടര ലക്ഷം കോടി രൂപ കോര്‍പ്പറേറ്റുകള്‍ക്കായി വിതരണം ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ വികലാംഗരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി ആവശ്യപ്പെട്ടു.
14 സംസ്ഥാനങ്ങളില്‍ നിന്നായി നിരവധി പേരാണോ പ്രതിഷേധത്തിന്റെ ഭാഗമായത്.ഇന്ത്യ ഗേറ്റിനു സമീപമുള്ള ധ്യാന്‍ചന്ദ് സ്റ്റേഡിയത്തില്‍ നടത്താനിരുന്ന പ്രതിഷേധത്തിന് നല്‍കിയിരുന്ന അനുവാദം കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയതിനെതിരെയും പ്രതിഷേധമുയര്‍ന്നു. എംപിമാരായ വി ശിവദാസന്‍ , എ എ റഹീം പി സന്തോഷ് കുമാര്‍ ഹാരിസ് ബീരാന്‍ തിരിചി ശിവ, ജാവേദ് അലി ഖാന്‍ മഹുവ മാജി തുടങ്ങിയവര്‍ സംബന്ധിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here