‘കേരളത്തിൽ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ട്, ബിജെപിക്കെതിരെ കെ സി വേണുഗോപാൽ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല’; ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

dr. john brittas m p

കേരളത്തിലെ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. കെ സി വേണുഗോപാലിന് മറുപടി ‍നൽകുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ബി ജെ പിക്കെതിരെ കെ സി ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. കെ സി രണ്ട് എംപിമാരെ ബിജെപിയിലേക്ക് സംഭാവന ചെയ്തുവെന്ന് അദ്ദേഹം വിമർശിച്ചു.

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ 11 കോണ്‍ഗ്രസ് എം എല്‍ എമാര്‍ ബി ജെ പിക്ക് വേണ്ടി നിലകൊണ്ടു. നിലവില്‍ ആരാണ് ബിജെപി, ആരാണ് കോണ്‍ഗ്രസ് എന്ന് കണ്ടെത്താന്‍ പ്രയാസമാണ്. കേരളത്തില്‍ കോണ്‍ഗ്രസും ബിജെപിയും കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്നുവെന്നും ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു.

ALSO READ: മുന്നിൽ കുണ്ടറ വിളംബരം, പിന്നിൽ കല്ലുമാല സമരം : ചരിത്രം ഓർമ്മിപ്പിച്ച് കുണ്ടറ അ‌സംബ്ലിമണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി എസ് എൽ സജികുമാറിന്റെ ഷർട്ട്

അതേസമയം, ഡീൽ ആരോപണത്തിൽ കെ എൻ ബാലഗോപാലും പ്രതികരിച്ചു. ശ്വാസം മുട്ടൽ വരുമ്പോൾ ഉണ്ടാക്കുന്ന പ്രശ്‌നമാണിതെന്ന് അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News