പ്രധാനമന്ത്രിയുടെ നോർവേ സന്ദർശനം പെൻഷൻ നിക്ഷേപത്തിൽ അദാനിയുടെ വിലക്ക് നീക്കാനായിരുന്നോ?: ഡോ ജോൺ ബ്രിട്ടാസ് എംപി

John Brittas on Vizhinjam Deal

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോർവേ സന്ദർശനത്തിൽ രൂ​ക്ഷ വിമർശനവുമായി ഡോ ജോൺ ബ്രിട്ടാസ് എംപി. പ്രധാനമന്ത്രിയുടെ നോർവേ സന്ദർശനം പെൻഷൻ നിക്ഷേപത്തിൽ അദാനിയുടെ വിലക്ക് നീക്കാനായിരുന്നോ എന്ന് ഡോ ജോൺ ബ്രിട്ടാസ് എം പി ചോദിച്ചു.

മുഖ്യമന്ത്രി വി ഡി സതീശന്റെ മം​ഗലാപുരം സന്ദർശനത്തെയും ജോൺ ബ്രിട്ടാസ് എംപി രൂക്ഷമായി വിമർശിച്ചു. പ്രത്യേക വിമാനത്തിൽ മംഗലാപുരം യാത്രയെക്കുറിച്ച് ചോദിച്ചപ്പോൾ പരിഹസിച്ചു. വ്യക്തിപരമായ കാര്യത്തിനെന്ന് പറഞ്ഞതായി അദ്ദേഹം വ്യക്തമാക്കി.

also read; ‘ബിജെപിയെ നേരിടാൻ പ്രത്യയശാസ്ത്രപരമായ അടിത്തറ ഉണ്ടാവണം’; കോൺഗ്രസ് സങ്കുചിത രാഷ്ട്രീയം കളിക്കുന്നുവെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി

ആര്യാടൻ്റെ ബന്ധുവിനെ കാണാനാണെങ്കിൽ ആരായിരുന്നു കൂടെ. ആരായിരുന്നു ബന്ധു. ജീവിച്ചിരിക്കുമ്പോൾ ആര്യാടനെ കാണാൻ പോകാത്തയാളാണ് വിമാനത്തിൽ ആര്യാടൻ്റെ ബന്ധുവിനെ കാണാൻ പോയത്. മാധ്യമങ്ങൾ ഇതൊന്നും ചോദിച്ചില്ലെന്നും ഡോ ജോൺ ബ്രിട്ടാസ് എംപി ചൂണ്ടിക്കാട്ടി.

ബിജെപിയെ നേരിടാൻ പ്രത്യയശാസ്ത്രപരമായ അടിത്തറ ഉണ്ടാവണമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. കോൺ​ഗ്രസ് സങ്കുചിത രാഷ്ട്രീയമാണ് കളിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഡോ. ജോൺ ബ്രിട്ടാസ് എം പി. ഇന്ത്യ യോഗത്തിലെ 5 ശതമാനം ചർച്ചകൾ മാത്രമാണ് പുറത്തുവിട്ടതെന്നും ചർച്ചയുടെ മറ്റു ഭാഗങ്ങൾ കൂടി പുറത്തു വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News