
തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനായി തെലങ്കാനയിൽ നിന്ന് കോണ്‍ഗ്രസ് കേരളത്തിലേക്ക് ആയിരം കോടി കൊണ്ടുവന്നുവെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. തെലങ്കാനയിലെയും ആന്ധ്രയിലെയും റിയൽ എസ്റ്റേറ്റ് മുതലാളിമാരെ വിളിച്ച് രേവന്ത് റെഡ്ഡി ആയിരം കോടി രൂപ ആവശ്യപ്പെട്ടുവെന്ന് വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് അദ്ദേഹം പ്രതികരിച്ചു. അവരിൽ ചിലർ അത് റെക്കോർഡും ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് കേരളത്തിലെ പ്രചാരണത്തിന്റെ മുഖ്യ കാർമികത്വം അദ്ദേഹത്തിന് നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയോട് പറഞ്ഞ ഡാഷിൽ മലയാളിക്ക് ഇഷ്ടമുള്ളത് എന്തും പൂരിപ്പിക്കാമെന്ന് അദ്ദേഹം പറഞ്ഞു. നമ്മൾ ജനവിധിയിലൂടെ തെരഞ്ഞെടുത്ത നേതാവിനെ ആക്ഷേപിക്കാൻ രേവന്ത് റെഡ്ഡി ആരാണെന്ന് അദ്ദേഹം ചോദിച്ചു.
കേരളത്തിലെ മുഖ്യമന്ത്രിയെ ആക്ഷേപിക്കാനുള്ള അധികാരം തെലുങ്കന് കൊടുത്തിട്ടുണ്ടോ? മലയാളിയുടെ ആത്മാഭിമാനത്തിനാണ് ക്ഷതമേറ്റത്. തെലങ്കാനയിലെ മുഖ്യമന്ത്രിയെ കൊണ്ടുവന്നു കോമാളി വേഷം കെട്ടിച്ചുവെന്ന് അദ്ദേഹം വിമർശിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

