
പബ്ലിക് അണ്ടർടേക്കിങ് കമ്മറ്റിയിലേക്ക് ഡോ. ജോൺ ബ്രിട്ടാസ് എംപി തെരഞ്ഞെടുക്കപ്പെട്ടു. 22 അംഗങ്ങൾ ഉൾപ്പെട്ടതാണ് കമ്മിറ്റി. രാജ്യസഭയിൽ നിന്നും ഡോ. ജോൺ ബ്രിട്ടാസ് എംപിയെയാണ് പുതിയതായി ഉൾപ്പെടുത്തിയിട്ടുണ്ട്.
ലോക്സഭ എം. പി ബയ്ജയന്ത് പാണ്ടയെ കമ്മറ്റിയുടെ ചെയർപേഴ്സണായി തെരെഞ്ഞെടുത്തു. ലോക്സഭയിൽ നിന്ന് 16 പേരും രാജ്യസഭയിൽ നിന്ന് 7 പേരും ചേർന്നതാണ് കമ്മിറ്റി. ലോക്സഭയിൽ നിന്ന് കൊടിക്കുന്നിൽ സുരേഷ് എംപിയും കമ്മിറ്റിയിൽ ഇടം നേടിയിട്ടുണ്ട്.
ALSO READ: ഇനി ഹാജരായില്ലെങ്കില്‍ ജാമ്യമില്ലാ വാറണ്ട് നല്‍കും: മലൈക അറോറയ്ക്ക് മുംബൈ കോടതിയുടെ താക്കീത്
പാർലമെന്റിന്റെ 3 സ്റ്റാൻഡിങ് കമ്മിറ്റികളിൽ ഒന്നാണ് പബ്ലിക് അണ്ടർടേക്കിങ് കമ്മിറ്റി. പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കുന്നതുൾപ്പടെയുള്ള ചുമതലയാണ് കമ്മിറ്റിക്കുള്ളത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ സാമ്പത്തിക മാനേജ്മെന്റ് കമ്മിറ്റി പരിശോധിക്കും.
ENGLISH NEWS SUMMARY: Dr. John Brittas MP has been elected to the Public Undertakings Committee. The committee consists of 22 members. Dr. John Brittas MP has been newly included from the Rajya Sabha.

കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here