‘ബിജെപിയെ നേരിടാൻ കോൺഗ്രസിന്റെ സർട്ടിഫിക്കറ്റ് ഇടതുപക്ഷത്തിന് ആവശ്യമില്ല’; രാജ്യസഭയിൽ ആഞ്ഞടിച്ച് ഡോ ജോൺ ബ്രിട്ടാസ് എംപി

DR JOHN BRITTAS MP

ബിജെപിയെ നേരിടുന്നത് സംബന്ധിച്ച് കോൺഗ്രസിന്റെ ഒരു സർട്ടിഫിക്കറ്റും ഇടതുപക്ഷത്തിന് ആവശ്യമില്ലെന്ന് ഡോ ജോൺ ബ്രിട്ടാസ് എംപി. ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്തുക എന്ന ലക്ഷ്യത്തോടെ മുൻപ് കോൺഗ്രസ് പാർട്ടിക്ക് ഇടതുപക്ഷം നിരുപാധിക പിന്തുണ നൽകിയ ചരിത്രം അദ്ദേഹം രാജ്യസഭയിൽ ഓർമ്മിപ്പിച്ചു. എന്നാൽ ആ വികാരത്തോട് നീതിപുലർത്താൻ കോൺഗ്രസിന് സാധിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസത്തെ രാജ്യസഭാ തിരഞ്ഞെടുപ്പ് പോലും കോൺഗ്രസും ബിജെപിയും തമ്മിലുള്ള രസതന്ത്രത്തിന്റെ പ്രതിഫലനമാണെന്ന് ബ്രിട്ടാസ് ആരോപിച്ചു. കോൺഗ്രസിന്റെ 11 എംഎൽഎമാർ ബിജെപിയിലേക്ക് ചേക്കേറിയതും, തന്മൂലം ബിജെപിക്ക് സഭയിൽ രണ്ട് എംപിമാരെ അധികമായി ലഭിച്ചതും ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

ALSO READ: ആദ്യ പട്ടിക വന്നതോടെ ബിജെപിയിൽ പൊട്ടിത്തെറി; മുതിർന്ന നേതാക്കളെ ഒഴിവാക്കിയതിൽ അണികൾക്കിടയിൽ അമർഷം

കോൺഗ്രസ് നേതാവ് ജയറാം രമേശിന്റെ പ്രകോപനപരമായ പരാമർശങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ബിജെപിയുമായി കോൺഗ്രസിനുള്ള ഈ ബന്ധത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ പറയാൻ തന്നെ നിർബന്ധിക്കരുതെന്നും ബ്രിട്ടാസ് സഭയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News