‘രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും പ്രതിഫലിപ്പിക്കുന്ന ചിത്രം’; പഹൽഗാമിൽ തീവ്രവാദികളോട് ഏറ്റുമുട്ടി മരിച്ച ആദില്‍ ഷായുടെ പിതാവിനെ സന്ദർശിച്ച് ഡോ. ജോൺ ബ്രിട്ടാസ് എം പി

dr-john-brittas-mp-pahalgam-attack-adil-shah-father

പഹൽഗാമിൽ കഴിഞ്ഞ ഏപ്രില്‍ 22ന് ടൂറിസ്റ്റുകള്‍ക്ക് നേര്‍ക്ക് തീവ്രവാദികള്‍ നിറയൊഴിച്ചപ്പോള്‍ ജീവന്‍ തൃണവത്ഗണിച്ച് പോരാടി മരിച്ച പോണിവാല ആദില്‍ ഷായുടെ പിതാവിനെ സന്ദർശിച്ച് ഡോ. ജോൺ ബ്രിട്ടാസ് എം പി. സി പി ഐ എം ജന. സെക്രട്ടറി എം എ ബേബിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തോടൊപ്പം ജമ്മു കശ്മീർ സന്ദർശിക്കുകയായിരുന്നു അദ്ദേഹം.

ആദിലിന്റെ പിതാവ് സെയ്ദ് ഹൈദര്‍ ഷായെ ശ്രീനഗറില്‍ വച്ചാണ് ഡോ. ജോൺ ബ്രിട്ടാസ് എം പി കണ്ടത്. ഹൈദര്‍ ഷായെ ആശ്ലേഷിക്കുന്ന ഫോട്ടോ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും പ്രതിഫലിപ്പിക്കുന്ന ചിത്രമാണിതെന്നാണ് ഡോ. ജോൺ ബ്രിട്ടാസ് എം പി വിശേഷിപ്പിച്ചത്.

Read Also: സിപിഐഎം പ്രതിനിധി സംഘത്തിന്റെ കശ്മീർ സന്ദർശനം തുടരുന്നു; ഇന്ന് നിർണായക കൂടിക്കാഴ്ച

മുസ്ലിം ആയതുകൊണ്ട് വേണമെങ്കില്‍ രക്ഷപ്പെടാമായിരുന്നിട്ടും ആദില്‍ തീവ്രവാദികളുടെ കൈയില്‍ നിന്ന് തോക്ക് തട്ടിപ്പറിച്ച് സ്വയം രക്തസാക്ഷിത്വം വഹിക്കുകയായിരുന്നു. പഹൽഗാമിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്രികരെ കഴുതപ്പുറത്ത് ഏറ്റി കൊണ്ടുപോകുന്ന ജോലിയായിരുന്നു അദ്ദേഹത്തിന്. വീടിന്റെ ഏകഅത്താണിയായ മകന്റെ വിയോഗത്തെക്കുറിച്ച് സെയ്ദ് ഹൈദര്‍ ഷാ ഒരിക്കല്‍പോലും ആകുലപ്പെട്ടില്ലെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി കുറിച്ചു.

തന്റെ മകന്‍ ചെയ്തതാണ് ശരിയെന്നും അവനെപ്പോലെ ആയിരക്കണക്കിന് ആദിലുമാര്‍ ഈ കാശ്മീര്‍ താഴ്‌വരയില്‍ ഉണ്ടെന്നും നെഞ്ചുറപ്പോടെ പറഞ്ഞു ആ പിതാവ്. തന്റെ സഹധര്‍മിണിയേയും രക്തസാക്ഷിയായ ആദിലിന്റെ വിധവയെയും കൂട്ടിയാണ് അദ്ദേഹം ഞങ്ങളെ കാണാന്‍ വന്നത്. കാശ്മീരിനും അതുവഴി രാജ്യത്തിനും ഏറെ പ്രതീക്ഷ നല്‍കുന്ന വാക്കുകളാണ് സെയ്ദ് ഹൈദര്‍ ഷായുടേതെന്നും ഡോ. ജോൺ ബ്രിട്ടാസ് എം പി ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് താഴെ വായിക്കാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News