‘യുജിസി കരട് നിര്‍ദേശങ്ങള്‍ സാമൂഹ്യനീതിയെ ബാധിക്കില്ലെന്ന് ഉറപ്പാക്കണം’: ആശങ്ക രാജ്യസഭയില്‍ ചൂണ്ടിക്കാട്ടി ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

dr-john-brittas-mp

യുജിസി കരട് നിര്‍ദേശത്തിലെ ആശങ്ക രാജ്യസഭയില്‍ ചൂണ്ടിക്കാട്ടി ഡോ.ജോണ്‍ ബ്രിട്ടാസ് എംപി. യുജിസി കരട് നിര്‍ദേശങ്ങള്‍ സാമൂഹ്യനീതിയെ ബാധിക്കില്ലെന്ന് ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സേര്‍ച്ച് ആന്‍ഡ് സെലക്ഷന്‍ കമ്മിറ്റികള്‍ക്ക് മേല്‍ ഗവര്‍ണര്‍ക്കാണ് അപ്രമാദിത്യമെന്നാണ് കരട് നിര്‍ദേശങ്ങളില്‍ ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. പത്തു ശതമാനം കരാര്‍ ജീവനക്കാര്‍ വേണമെന്നായിരുന്നു നിലവിലെ യുജിസി നിയമം.പുതിയ കരട് നിര്‍ദേശത്തില്‍ ഇവ നീക്കം ചെയ്തു. പ്രൊഫസര്‍ ഓഫ് പ്രാക്ടീസ് എന്ന പേരിലുളള നിയമനങ്ങളിലും ആശങ്കകളുണ്ട്. ഇവയുടെ സംവരണ വിഷയത്തില്‍ കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News