പഴയ ക്രിമിനല്‍ നിയമങ്ങള്‍ പുനരുജ്ജീവിപ്പിക്കണം; സ്വകാര്യ ബിൽ അവതരിപ്പിച്ച് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

dr-john-brittas-mp-rajyasabha-bns-private-bill

രണ്ടാം മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ക്രിമിനല്‍ നിയമങ്ങള്‍ റദ്ദാക്കി പകരം പഴയ ക്രിമിനല്‍ നിയമങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള സ്വകാര്യ ബില്‍ ഡോ. ജോണ്‍ ബ്രിട്ടാസ് എംപി രാജ്യസഭയില്‍ അവതരിപ്പിച്ചു. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധീനിയം എന്നിവ റദ്ദാക്കാനാണ് ബില്‍. പകരം, പഴയ ഇന്ത്യന്‍ ശിക്ഷാനിയമം, ഇന്ത്യന്‍ ക്രിമിനല്‍ നടപടിക്രമം, ഇന്ത്യന്‍ തെളിവ് നിയമം എന്നിവ പ്രാബല്യത്തില്‍ കൊണ്ടുവരണമെന്നും സ്വകാര്യ ബില്ലില്‍ നിര്‍ദേശിക്കുന്നു.

2023-ലാണ് വിവാദ നിയമങ്ങള്‍ പാര്‍ലമെന്റ് പാസാക്കിയത്. 2024 ജൂലൈ ഒന്ന് മുതല്‍ അവ പ്രാബല്യത്തില്‍ വന്നു. ഇന്ത്യയുടെ നിയമ സംവിധാനമാകെ ആധുനീകരിക്കാനാണ് ഈ മാറ്റം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്. വിവാദ ബില്ലുകള്‍ പാര്‍ലമെന്റ് അംഗീകരിക്കുമ്പോള്‍ മൂന്നില്‍ രണ്ടുഭാഗം പ്രതിപക്ഷ എംപിമാര്‍ സസ്‌പെന്‍ഷനില്‍ ആയിരുന്നു. ബില്ലുകളെക്കുറിച്ച് സഭകളില്‍ ഗൗരവമുള്ള ചര്‍ച്ച നടന്നുമില്ല. ബില്ലുകള്‍ സഭാതലത്തിലെത്തുന്നതിനു മുന്‍പ് വേണ്ടവിധത്തില്‍ പൊതുസമൂഹത്തിന് മുന്നില്‍ വയ്ക്കുകയും ചെയ്തില്ല.

Read Also: കൊല്ലം തീരത്തെ മണല്‍ ഖനനം; കേന്ദ്രത്തിനെതിരെ രാജ്യസഭയില്‍ ജോസ് കെ മാണിയുടെ രൂക്ഷ വിമര്‍ശനം

അവ്യക്തവും അനിയന്ത്രിത അധികാരങ്ങള്‍ നൽകുന്നതുമായ വ്യവസ്ഥകള്‍, പൊലീസിന്റെ അധികാരങ്ങള്‍ വിപുലമാക്കുക, അറസ്റ്റ് ചെയ്യുന്നതിനും തടവില്‍ വയ്ക്കുന്നതിനുമുള്ള നിബന്ധനങ്ങള്‍ വിപുലമാക്കുക, റിമാന്‍ഡ് കാലം നീട്ടുക, ഫെഡറല്‍ തത്വങ്ങള്‍ അതിലംഘിക്കുക എന്നിങ്ങനെ ഒട്ടേറെ അതിക്രമങ്ങളാണ് പുതിയ നിയമങ്ങളിലൂടെ സംഭവിച്ചത്. ശിക്ഷാ നടപടികള്‍ മെച്ചപ്പെടുത്തുന്നതിനായി വിവിധ നിയമ കമ്മീഷനുകള്‍ മുന്നോട്ടുവെച്ച ശുപാര്‍ശകളൊക്കെ അവഗണിച്ചുകൊണ്ടാണ് മോദി സര്‍ക്കാര്‍ ഈ നിയമങ്ങളിലേക്ക് പോയത്.

ഈ സാഹചര്യത്തില്‍ പുതിയ നിയമങ്ങള്‍ പൂര്‍ണമായും റദ്ദാക്കുക തന്നെ വേണം. പകരം, പഴയ നിയമങ്ങള്‍ തിരിച്ചുകൊണ്ടുവരണം. അമിതാധികാര പ്രവണതകള്‍ക്കിടം നല്‍കാത്ത നീതിയുക്തവും പൗരാവകാശം പുലരുന്നതുമായ സാഹചര്യം പൊതുസമൂഹത്തിന് അത്യാവശ്യമാണ്- ഡോ.ജോണ്‍ ബ്രിട്ടാസ് നിര്‍ദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News