ശശി തരൂർ യഥാർത്ഥത്തിൽ അഭിനന്ദിക്കേണ്ടത് സിപിഐഎമ്മിനെ: ഡോ. ജോൺ ബ്രിട്ടാസ് എംപി

john-brittas mp

ശശി തരൂർ യഥാർത്ഥത്തിൽ അഭിനന്ദിക്കേണ്ടത് സിപിഐഎമ്മിനെയാണെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി. റഷ്യ -യുക്രെയ്ൻ യുദ്ധസമയത്ത് പാശ്ചാത്യ രാജ്യങ്ങൾക്ക് ഇന്ത്യ വഴങ്ങാൻ പാടില്ല എന്ന നിലപാട് സിപിഐഎം സ്വീകരിച്ചിരുന്നുവെന്നും റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ ഉൾപ്പെടെ ഇറക്കുമതി ചെയ്യണമെന്ന് പറഞ്ഞതും ഇടതു പാർട്ടികളാണെന്നും അദ്ദേഹം പറഞ്ഞു. തരൂർ മറ്റ് ചില വിഷയങ്ങളിൽ കൂടി പ്രതികരിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിർമല സീതാരാമൻ അവരുടെ സഹപ്രവർത്തകരോട് കാര്യങ്ങൾ ചർച്ചചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. നീതി ആയോഗും ബന്ധപ്പെട്ട ഏജൻസികളും ആണ് കേരളത്തിലെ വ്യവസായ സാഹചര്യത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞിട്ടുള്ളത്.കഴിഞ്ഞദിവസം പിയുഷ് ഗോയൽ കേരളത്തിൽ വന്ന് പറഞ്ഞ കാര്യങ്ങളും ചിന്തിക്കണം. മണിപ്പൂരിനെ കുറിച്ചുള്ള ചർച്ചക്കിടയിലാണ് നോക്കുകൂലി നിർമ്മല സീതാരാമൻ ബാലിശമായി ഉന്നയിച്ചത്എത്ര ദയനീയമായ അവസ്ഥയിലാണ് കേന്ദ്ര ധനമന്ത്രി എന്ന് ചിന്തിക്കണം.നിർമ്മലാ സീതാ രാമൻ യഥാർത്ഥത്തിൽ പക്വതയോടെ അവരുടെ വകുപ്പ് കൈകാര്യം ചെയ്യണമെന്നും അനാവശ്യമായ പ്രകോപനത്തിലൂടെ ബാലിശമായ കാര്യങ്ങൾ പറയരുതെന്നും അദ്ദേഹം പറഞ്ഞു.

ധനമന്ത്രി – മുഖ്യമന്ത്രി കൂടിക്കാഴ്ച അനൗദ്യോഗികമായ കൂടിക്കാഴ്ച എന്ന് പറയുമ്പോഴും കേരളത്തിൻ്റെ ആവശ്യങ്ങൾ ഉന്നയിക്കാൻ കഴിഞ്ഞുവെന്ന് എംപി ചൂണ്ടിക്കാട്ടി.മുതിർന്ന മുഖ്യമന്ത്രിമാരെ കേന്ദ്രമന്ത്രിമാർ ഇങ്ങോട്ട് വന്ന് കാണാറുണ്ട്.ഇതിൽ ദുരൂഹത കാണുന്ന കോൺഗ്രസ് നേതാക്കളോട് എന്തു പറയാൻ കഴിയും.സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ ഉന്നയിക്കാൻ പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും കാണേണ്ടിവരുമെന്നും ഫെഡറൽ സംവിധാനത്തിൽ കേരളത്തിൻറെ ആവശ്യങ്ങൾ ദില്ലിയിൽ ഉന്നയിക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിനെ മറ്റു രീതിയിൽ ബന്ധിപ്പിക്കുന്ന കോൺഗ്രസ് പ്രത്യേക അജണ്ട വച്ചാണ് സംസാരിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം കോൺഗ്രസ് കേരളത്തിൽ വേണ്ടി സംസാരിക്കാൻ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News