
കെ റെയിലിന് പകരമായി പലരും മുന്നോട്ട് വെച്ച മൂന്നാം പാത യാഥാർത്ഥ്യമാകില്ലെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർഎൻ സിങ്ങ് ഇക്കാര്യം പറഞ്ഞതായും അദ്ദേഹം പറഞ്ഞു. ദക്ഷിണറെയിൽവേ ജനറൽ മാനേജർ വിളിച്ചുചേർത്ത എംപിമാരുടെ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം- ബംഗളുരു വന്ദേഭാരത് സ്ളീപ്പർ ട്രെയിൻ കേരളത്തിന് ലഭിക്കുമെന്ന് റെയിൽവേ ഉറപ്പ് നൽകിയതായി ജോൺ ബ്രിട്ടാസ് പറഞ്ഞു. ഇക്കാര്യത്തിൽ കഴിഞ്ഞ ദിവസം ഉറപ്പ് കിട്ടിയിട്ടുണ്ട്.
യോഗത്തിൽ മൂന്നാം പാതയെ കുറിച്ച് ചർച്ച വന്നു. ഡി.പി.ആർ ആയിട്ടില്ല. കെ റയിലിന് പകരം മൂന്നാം പാത സാധ്യതയില്ലാത്തത് എന്ന് വ്യക്തമായി. ഇലക്ട്രിക്ക് യാർഡ് കൊച്ചിയിൽ വേണമെന്ന് ആവശ്യപ്പെട്ടുവെന്ന് ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.
ENGLISH NEWS SUMMARY: Dr. John Brittas MP said that the third line proposed by many as an alternative to K Rail will not be realized. He also said that Southern Railway General Manager RN Singh had said this.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here