വന്യജീവി സംരക്ഷണ നിയമം കാലോചിതമായി പരിഷ്കരിക്കണം: ഡോ. ജോൺ ബ്രിട്ടാസ് എം പി

ആസിയാൻ കരാറാണ് കാർഷിക ഉല്പന്നങ്ങളുടെ വിലത്തക്കച്ചർച്ചയ്ക്ക് കാരണമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. ഏഴര ലക്ഷം ടണ്ണോളം റബർ ഓരോ വർഷവും ഇറക്കുമതി ചെയ്യുന്നു. ഇതാണ് റബറിൻ്റെ വിലത്തകർച്ചയ്ക്ക് കാരണം. വന്യജീവി ശല്യം ജനത്തെ വലയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പന്നിയുൾപ്പടെയുള്ളവയെ ക്ഷുദ്ര ജീവികളായി പ്രഖ്യാപിക്കണമെന്നും വന്യജീവി സംരക്ഷണ നിയമം കാലോചിതമായി പരിഷ്കരിക്കണം എന്നും അദ്ദേഹം വ്യക്തമാക്കി.

also read: പിറകിൽ നിന്നും ചാടി വീണ് കടുവ, ഷീൽഡ് കൊണ്ട് തടഞ്ഞ് ജയസൂര്യ; വെടിയുതിർത്ത് ആര്‍ആര്‍ടി

അതേസമയം വയനാടിന്‌ വേണ്ടി ആക്ഷൻ പ്ലാൻ തയാറാക്കുമെന്നും അതിനായി പിസിസിഎഫിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. വയനാട്ടിൽ സ്ഥിരം 100 ക്യാമറകൾ സ്ഥാപിക്കും. ഏറ്റവും അത്യാവശ്യമായ ഏത്‌ നടപടിയും സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു. പെരുന്തട്ടയിലെ കടുവയുടെ കാര്യത്തിലും തീരുമാനമെടുത്തിട്ടുണ്ട്. രാധയുടെ മരണം ദുഃഖകരണമെന്നും മന്ത്രി പറഞ്ഞു. കടുവയെ പിടികൂടാൻ വനം വകുപ്പ് നന്നായി ശ്രമിക്കുന്നുണ്ട്. രാധയെ കൊന്ന കടുവ തന്നെയാണ് ആർആർടി ഉദ്യോഗസ്ഥനായ ജയസൂര്യയെ ആക്രമിച്ചതെന്നും മന്ത്രി സ്ഥിരീകരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News