മുസ്ലിം സമുദായത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ബിജെപി പ്രചരിപ്പിച്ച മുദ്രാവാക്യം ഓർമ്മപ്പെടുത്തി ഡോ ജോൺ ബ്രിട്ടാസ് എംപി

ഒരു വലിയ സമുദായത്തെ അപകീർത്തിപ്പെടുത്തിയവർക്ക് ഇന്ത്യയിൽ എന്തുമാകാം എന്ന സ്ഥിതി വിശേഷമാണ് രാജ്യത്ത് നിലവിലുള്ളതെന്ന് ഡോ.ജോൺ ബ്രിട്ടാസ് എംപി. ഇന്ത്യന്‍ ജനാധിപത്യത്തിന് ഒരു റെസ്​റ്റ്​ ഇൻ പീസ്​ (ആര്‍ഐപി) പറയാനുള്ള സമയം അടുത്തുകൊണ്ടിരിക്കുകയാണെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു. രാഹുൽ ഗാന്ധിക്കെതിരായ നടപടിയിലൂടെ പ്രതിഫലിക്കുന്നത് എതിര്‍പ്പ്, ജനാധിപത്യം, പാര്‍ലമെൻറ്​, പ്രതിപക്ഷം, പ്രതിരോധം എന്നീ സംജ്ഞകളോടുള്ള ഒരു ഭരണാധികാരിയുടെ സമീപനം കൂടിയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു മലയാളം വെബ്സീനിൽ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ഇന്നലെ സ്പീക്കറുടെ ചേംബറില്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത അനൗപചാരിക യോഗം നടന്നതായി റിപ്പോര്‍ട്ടുണ്ട്. ഉന്നത തലത്തില്‍ തീരുമാനിക്കപ്പെട്ടതാണ് രാഹുൽ ഗാന്ധിക്കെതിരായ നടപടി എന്ന സൂചനയാണ്​ അത് നൽകുന്നത് എന്നും ജോൺ ബ്രിട്ടാസ് ലേഖനത്തിൽ പറയുന്നു. രാഹുല്‍ഗാന്ധിയെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ വേണ്ടി നീതിന്യായ സംവിധാനത്തിൽ ​​ നിന്നും നടപടികളുണ്ടാകുന്നു എന്നത്​ സംശയകരമാണെന്നും​ അദ്ദേഹം ചൂണ്ടിക്കാട്ടി. എതിരഭിപ്രായങ്ങളെ അധികാരം ഉപയോഗിച്ച് അമര്‍ച്ച ചെയ്യുന്നത് ഫാസിസ്റ്റ് രീതിയാണ്. രാജ്യത്തെ നീതിന്യായ സംവിധാനവും ജനാധിപത്യ സംവിധാനവും ഭരണഘടനാ സ്ഥാപനങ്ങളുമെല്ലാം ഫാസിസത്തിലേക്ക് പോകുന്നു എന്നതിന്റെ സൂചനയാണ് ഈ നീക്കമെന്നും ജോൺ ബ്രിട്ടാസ് വ്യക്തമാക്കുന്നു.

പാര്‍ലമെന്ററി ജനാധിപത്യ നോട് ഇന്നത്തെ ബിജെപിയുടെ സർക്കാരിന് താല്പര്യമില്ല. അതുകൊണ്ടുതന്നെ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ഭാഗമായ ഒരു എം.പിക്ക് അയോഗ്യത കല്‍പ്പിക്കാന്‍ അതിവേഗത്തിൽ അവർ മുന്നാട്ട് പോയതിൽ തനിക്ക് വലിയ അത്ഭുതമൊന്നുമില്ല എന്നും ജോൺ ബ്രിട്ടാസ് കുറിച്ചു. സമ്പ്രദായത്തോടുതന്നെ അവര്‍ പുറംതിരിഞ്ഞുനില്‍ക്കുകയാണ്.നരേന്ദ്രമോദിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടാലും പോസ്റ്ററൊട്ടിച്ചാലും കേസാണ്. ഇതൊക്കെ തന്നെയാണ് ഹിറ്റ്​ലറുടെ നാസി ജര്‍മനിയിലും മുസ്സോളിനിയുടെ ഇറ്റലിയുമൊക്കെ ഉണ്ടായിരുന്നത്. അതേ രീതിയിലേക്കുതന്നെയാണ് ഇന്ത്യയും പോകുന്നത് എന്നും ജോൺ ബ്രിട്ടാസ് തൻ്റെ ലേഖനത്തിൽ പറയുന്നു.

കേന്ദ്രം ഭരിക്കുന്ന ബിജെപിക്കാർക്ക് എന്തും ആകാം എന്ന സ്ഥിതിയാണ് രാജ്യത്തുള്ളത്. ഒരു സമുദായത്തെ അപകീര്‍ത്തിപ്പെടുത്താന്‍വേണ്ടി ബിജെപി പ്രചരിപ്പിച്ച മുദ്രാവാക്യത്തെയും ബ്രിട്ടാസ് ലേഖനത്തിലൂടെ ഓർമ്മിപ്പിക്കുന്നു. എല്ലാ മുസ്ലിം തീവ്രവാദികളല്ല, പക്ഷെ, എല്ലാ തീവ്രവാദികളും മുസ്ലിം എന്ന മുദ്രാവാക്യം മുഴക്കിയത് ബിജെപിക്കാരാണ് എന്ന മുദ്രാവാക്യം വിളിച്ചത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു വ്യക്തിയെയോ ജാതിയെയോ അല്ല, ഒരു വലിയ സമുദായത്തെയാണ് ഇതിലൂടെ അവർ അപകീര്‍ത്തിപ്പെടുത്തിയത് എന്നും ബ്രിട്ടാസ് ലേഖനത്തിലുടെ ചൂണ്ടിക്കാട്ടി.

1989ല്‍ രാജ്യത്തെ എല്ലാ തെരുവുകളിലും  രാജീവ്​ ഗാന്ധിക്കെതിരെ ഇത്തരം മുദ്രാവാക്യങ്ങള്‍ മുഴങ്ങിയിവന്നു. അന്ന് അതിനൊന്നും ആരെയും പിടിച്ച് ജയിലിലിടാന്‍ അന്നത്തെ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്നും ജോൺ ബ്രിട്ടാസ് ലേഖനത്തിലൂടെ ചൂണ്ടിക്കാട്ടുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like