ബിഹാറില്‍ വോട്ടര്‍ പട്ടിക പരിഷ്‌ക്കരണം: തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി ഗുരുതരമായ ആശങ്ക ഉയര്‍ത്തുന്നത്: ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

dr-john-brittas-mp

ബിഹാറില്‍ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, വോട്ടര്‍ പട്ടിക പരിഷ്‌ക്കരിക്കാനുളള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം ഗുരുതരമായ ആശങ്ക ഉയര്‍ത്തുന്നുവെന്ന് ഡോ.ജോണ്‍ ബ്രിട്ടാസ് എംപി. നാലരക്കോടി ജനങ്ങളെ ബാധിക്കുന്ന പ്രഖ്യാപനം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉദ്ദേശ്യശുദ്ധിയെ സംശയിക്കുന്നതാണെന്നും ഡോ. ജോണ്‍ ബ്രിട്ടാസ് എംപി എക്‌സില്‍ കുറിച്ചു.

പുതിയ വോട്ടര്‍മാരും 2003നും 2004നും ശേഷം പട്ടികയില്‍ ഉള്‍പ്പെട്ടവരും ഇന്ത്യന്‍ പൗരന്മാര്‍ ആണെന്നതിന്റെ തെളിവ് സമര്‍പ്പിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. ഇതുപ്രകാരം 2003ന് ശേഷം രജിസ്റ്റര്‍ ചെയ്ത നാല് കോടി 76 ലക്ഷത്തോളം വോട്ടര്‍മാര്‍ ഒരു മാസത്തിനുളളില്‍ പൗരത്വം തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകള്‍ നല്‍കണം.

ചുരുങ്ങിയ സമയം കൊണ്ട് രേഖകള്‍ സമര്‍പ്പിക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഗുരുതര ആശങ്കകള്‍ ഉയര്‍ത്തുന്നതായി ഡോ. ജോണ്‍ ബ്രിട്ടാസ് എംപി എക്‌സില്‍ വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സുതാര്യതയെയും ഉദ്ദേശ്യ ശുദ്ധിയെയും സംശയിക്കുന്നതാണിത്. ഇത് വോട്ടര്‍ പട്ടികയില്‍ വിവേചനം സൃഷ്ടിക്കുന്നതിന് കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്രയും കുറഞ്ഞ കാലയളവില്‍ ഇത്തരമൊരു പ്രക്രിയ എങ്ങനെ കാര്യക്ഷമമായി പൂര്‍ത്തിയാക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു.

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പും വോട്ടര്‍ പട്ടിക പുതുക്കിയിരുന്നു. സമാനമായ നീക്കമാണാ ബിഹാറിലും നടക്കുന്നതെന്നും ഡോ. ജോണ്‍ ബ്രിട്ടാസ് എംപി വിമര്‍ശിച്ചു. കഴിഞ്ഞ ദിവസം സിപിഐഎം പിബി അംഗം നീലോത്പല്‍ ബസു ആശങ്ക ചൂണ്ടിക്കാട്ടി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്തയച്ചിരുന്നു. ദേശീയ പൗരത്വ രജിസ്റ്ററിന് തുല്യമാണ് പുതിയ ഉത്തരവെന്നും സിപിഐഎം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി നിതീഷ് കുമാറും പ്രധാനമന്ത്രി മോദിയും തെരഞ്ഞെടുപ്പിനെ ഭയപ്പെടുന്നുവെന്നും വോട്ടര്‍ പട്ടികയില്‍ നിന്ന് ദരിദ്രരുടെ പേരുകള്‍ നീക്കം ചെയ്യുകയാണ് ലക്ഷ്യമെന്നും ആര്‍ജെഡിയും പ്രതികരിച്ചു.

@ECISVEEP actions raise serious concerns. In Maharashtra,it allowed a massive addition to the electoral roll just before the Assembly elections, while in Bihar, it mandates that all voters registered after 2003—approximately 47.6 million people—submit enumeration forms with documents within a month to remain eligible to vote. This tight timeline and vast scale cast doubt on the ECI’s intent, risking discrimination and logistical chaos. How can such a process be completed fairly and efficiently in such a short period?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News