മനുസ്മൃതിയെ അംഗീകരിക്കാത്ത അംബേദ്കറെയും നെഹ്റുവിനെയും ആക്രമിച്ച ആര്‍എസ്എസ് ഇപ്പോള്‍ സോഷ്യലിസവും മതേതരത്വവും നീക്കം ചെയ്യാന്‍ ശ്രമിക്കുന്നു : ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

john brittas

ഇന്ത്യന്‍ ഭരണഘടനയില്‍ നിന്ന് സോഷ്യലിസവും മതേതരത്വവും നീക്കം ചെയ്യാനുള്ള ആഹ്വാനം ആര്‍എസ്എസ്സിന്റെ പുതിയ സമ്മര്‍ദ്ദ തന്ത്രമാണെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. അവര്‍ ദീര്‍ഘകാലമായി ഭരണഘടനയെ അംഗീകരിച്ചിട്ടില്ല എന്നും അദ്ദേഹം എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

1949 നവംബര്‍ 30 മുതല്‍ മനുസ്മൃതിയുടെ പിന്തിരിപ്പന്‍ ആദര്‍ശങ്ങളെ നിരാകരിച്ചതിന് ഡോ. അംബേദ്കറെയും നെഹ്റുവിനെയും അതിന്റെ ശില്പികളെയും അവര്‍ ആക്രമിച്ചു. കേരളത്തിലെ ഒരു പ്രമുഖ ആര്‍എസ്എസ് നേതാവ് ത്രിവര്‍ണ്ണ പതാക ഉപേക്ഷിച്ച് കാവി പതാക ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറയുന്നു.

ബിജെപിയുടെ നാനൂറിലധികം തെരഞ്ഞെടുപ്പ് വാചകങ്ങളിലും ഭരണഘടനയ്ക്ക് പകരം മനുസ്മൃതിയുടെ ചട്ടക്കൂട് രാജ്യത്ത് നടപ്പാക്കണം എന്നതുമായിരുന്നു. ഇതിനെതിരെ രാജ്യത്ത് ജനാധിപത്യപരമായി നമ്മള്‍ പ്രതികരിച്ചേ മതിയാകൂ എന്നും ഡോ. ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു.

ഭരണഘടനയുടെ ആമുഖത്തില്‍നിന്ന് സോഷ്യലിസ്റ്റ്, മതേതരത്വം എന്നീ പദങ്ങള്‍ ഒഴിവാക്കണം എന്ന ആവശ്യവുമായി ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബളേ ക‍ഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ദില്ലിയില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു ഈ വിവാദ പരാമർശം. കോണ്‍ഗ്രസ് സര്‍ക്കാര്‍ അടിയന്തരാവസ്ഥക്കാലത്ത് ചേര്‍ത്ത പദങ്ങളാണ് ഇവ എന്നാണ് ദത്താത്രേയയുടെ ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News