‘കൈരളി ഒരു കുടുംബമാണ്, ഒരു വികാരമാണ്’: ഡോ. ജോൺ ബ്രിട്ടാസ് എം പി

BRITTAS

ജനകീയ മുതൽമുടക്കിൽ കൈരളി തുടങ്ങാനായത് ഇന്നും വിസ്മയമാണെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. കൈരളി ടി വിയുടെ ഇരുപത്തിയഞ്ചാം പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരവധി കടമ്പകൾ കടന്നാണ് കൈരളി യാഥാർത്ഥ്യമായത്. രണ്ടരലക്ഷം നിക്ഷേപകരാണ് ലാഭം പ്രതീക്ഷിക്കാതെ കൈരളിക്ക് വേണ്ടി മുതൽമുടക്കിയവർ. വലിയ പിന്തുണയാണ് കൈരളിക്ക് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ‘ഇന്ത്യയിൽ മാധ്യമങ്ങൾ വേട്ടയാടപ്പെടുന്നു’: ശശികുമാർ

കൈരളി ഒരു കുടുംബമാണ് ഒരു വികാരമാണ്. വൻകിട മുതൽമുടക്കുള്ള മേഖലയായി മാധ്യമമേഖല മാറുന്നു. അവിടെയാണ് ജനകീയ ചാനലായി കൈരളി നിലനിൽക്കുന്നത്. അത് ഓഹരിയുടെ ഉടമകളുടെയും പ്രേക്ഷകരുടെയും പിന്തുണ കൊണ്ട് തന്നെയാണെന്നും ഡോ. ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു.

ALSO READ: ‘കെഎസ്ആര്‍ടിസിക്ക് 91.53 കോടി രൂപ കൂടി അനുവദിച്ചു’: മന്ത്രി കെ എൻ ബാലഗോപാൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News