
പ്രമുഖ ഓങ്കോളജിസ്റ്റ് ഡോ. കെ പവിത്രന്റെ വേർപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. ഉദരസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. അതേസമയം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ മികച്ച ഓങ്കോളജിസ്റ്റുകളിൽ ഒരാളായിരുന്ന അദ്ദേഹത്തിന്റെ വിയോഗം ആരോഗ്യ മേഖലയ്ക്കാകെ നഷ്ടമാണ്. അദ്ദേഹത്തിന്റെ വേർപാടിൽ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു എന്നും അദ്ദേഹം അറിയിച്ചു.
രണ്ട് പതിറ്റാണ്ടിലേറെയായി അമൃത ആശുപത്രിയിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ മികച്ച മെഡിക്കൽ ഓങ്കോളജിസ്റ്റുകളിൽ ഒരാളായ അദ്ദേഹം, സാധാരണക്കാരായ രോഗികളോടുള്ള കരുതലും ശാസ്ത്രീയമായ ചികിത്സാരീതികളും വഴി ശ്രദ്ധേയനായിരുന്നു.
2023-ൽ ഇന്ത്യൻ സൊസൈറ്റി ഓഫ് മെഡിക്കൽ ആൻഡ് പീഡിയാട്രിക് ഓങ്കോളജിയുടെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ഉൾപ്പെടെ നിരവധി ദേശീയ-അന്തർദേശീയ പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. സംസ്‌കാരം ബുധനാഴ്ച രാവിലെ 10ന് ഇടപ്പള്ളി ചങ്ങമ്പുഴ ശ്മശാനത്തിൽ നടക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

