‘ദാവൂദിന്റെ വര്‍ഗീയവും വംശീയവുമായ നിരീക്ഷണങ്ങള്‍ മൗദൂദിക്കുട്ടികളെ രോമാഞ്ചം കൊള്ളിച്ചേക്കാം’; ആഞ്ഞടിച്ച് കെ ടി ജലീൽ

c-dawood-kt-jaleel

മീഡിയ വൺ ചാനലിന്റെ ഔട്ട് ഓഫ് ഫോക്കസ് പ്രോഗ്രാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ താറടിക്കാന്‍ മാത്രം ലക്ഷ്യമിട്ട് മൗദൂദിസ്റ്റുകള്‍ രൂപകല്‍പ്പന ചെയ്തതാണെന്ന് അതിന്റെ ഓരോ എപ്പിസോഡ് പരിശോധിച്ചാലും ബോധ്യമാകുമെന്ന് ഡോ. കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. 27ാം രാവിലെ മീഡിയാ വണ്‍ സംസ്‌കാരം ഞാനുമിങ്ങെടുത്തു എന്ന ശീർഷകത്തിലാണ് പോസ്റ്റ്. സി ദാവൂദിനെ ശൂറാ മെമ്പറാക്കിയ ജമാഅത്തെ ഇസ്ലാമിയുടെ അധമത്വത്തെ കുറിച്ചാണ് ഞാന്‍ ആലോചിക്കുന്നതെന്നും ജലീൽ കുറിച്ചു.

ദാവൂദിന്റെ വ്യക്തിഹത്യക്ക് കേരളത്തില്‍ ഏറ്റവുമധികം ഇരയായിട്ടുണ്ടാവുക സി പി ഐ (എം) നേതാക്കളാകും. അവര്‍ക്ക് വിശുദ്ധനാകണമെങ്കില്‍ പിണറായി വിജയനെ നാല് ചീത്ത വിളിക്കണം. സി പി ഐ എമ്മിനെ തള്ളിപ്പറയണം. മുമ്പ് കള്ളനെന്നും കൊള്ളക്കാരനെന്നും മുദ്രകുത്തിയ പലരെയും അവര്‍ വിശുദ്ധരാക്കിയത് സമീപ കാലത്ത് നാം കണ്ടതാണ്. ഒരൊറ്റ കാര്യമേ അവര്‍ ചെയ്തുള്ളൂ. പിണറായി വിജയനെ നാല് ചീത്ത വിളിച്ചു.

Read Also: ‘കേന്ദ്രം പണം തരേണ്ട.. ഞങ്ങള്‍ പഞ്ചായത്തുകാര്‍ കൊടുക്കും’; ഇത് കേന്ദ്രത്തെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടാന്‍ സഹായിക്കുന്ന കങ്കാണി രാഷ്ട്രീയമെന്നും കെ അനിൽകുമാർ

ജമാഅത്തെ ഇസ്ലാമി അവരുടെ തീവ്രവാദ അജണ്ട ഒളിച്ചു കടത്തുന്നത് ദാവൂദിലൂടെയാണ്. ലോകത്ത് തന്നെക്കാള്‍ വലിയ അറിവാളനില്ലാ എന്ന മട്ടില്‍ നടത്തുന്ന യാതൊരു കഴമ്പുമില്ലാത്ത തീര്‍ത്തും വര്‍ഗീയവും വംശീയവുമായ നിരീക്ഷണങ്ങള്‍ നാല് മൗദൂദിക്കുട്ടികളെ രോമാഞ്ചം കൊള്ളിച്ചേക്കാം. നാട്ടുകാര്‍ അതിന് പുല്ലുവിലയേ കല്‍പ്പിക്കൂ എന്നും കെ ടി ജലീൽ കുറിച്ചു. പോസ്റ്റ് താഴെ വിശദമായി വായിക്കാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News