സഹപ്രവർത്തകരാണ് എന്റെ നട്ടെല്ല്, അവാർഡ് അവർക്ക് സമ്മാനിക്കുന്നു: ഡോക്‌ടേഴ്‌സ് അവാര്‍ഡ് സ്വന്തമാക്കിയ ഡോ. മുരളി പി വെട്ടത്ത്

മൈത്രി ഹോസ്പിറ്റലിലെ സഹപ്രവർത്തകരാണ് തന്റെ നട്ടെല്ലെന്ന് കൈരളി ടിവി ഡോക്‌ടേഴ്‌സ് അവാര്‍ഡ് നേടിയ ഡോ. മുരളി പി വെട്ടത്ത്. സാമൂഹിക സ്വകാര്യ മേഖലയില്‍ നിന്നുള്ള അവാര്‍ഡിനാണ് ഡോ. മുരളി പി വെട്ടത്ത് തെരഞ്ഞെടുക്കപ്പെട്ടത്. കൈരളി ടിവിയുടെ അവാർഡ് ലഭിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്നും, തന്റെ അമ്മക്കും ഞാൻ ഈ അവാർഡ് സമ്മാനിക്കുന്നുവെന്നും മുരളി പി വെട്ടത്ത് പറഞ്ഞു.

ALSO RED:ദരിദ്രർക്കും വേണം മാനസികാരോഗ്യം, കൈരളി ടി വി ഡോക്‌ടേഴ്‌സ് അവാര്‍ഡ് സ്വന്തമാക്കിയ ഡോ. ടി മനോജ് കുമാര്‍

’20 വര്ഷം മുൻപ് മമ്മൂട്ടി എന്ന് പറയുന്ന ഒരാൾ ഷൂട്ടിനു വരുന്നുണ്ടെന്ന് പറഞ്ഞിട്ട് ഞാൻ കാണാൻ പോയിരുന്നു. അന്ന് മനസ്സിലായി എനിക്ക് അഭിനയം പറ്റില്ലെന്ന്. കൈരളി ടിവിയുടെ അവാർഡ് ലഭിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്. മൈത്ര ഹോസ്പിറ്റലിലെ എന്റെ എല്ലാ സഹപ്രവർത്തകർക്കുമാണ് ഞാൻ ഈ അവാർഡ് സമ്മാനിക്കുന്നത്. അവരാണ് എന്റെ നട്ടെല്ല്. ഒപ്പം എന്റെ അമ്മയ്ക്കും ഞാൻ ഈ അവാർഡ് സമ്മാനിക്കുന്നു’, മുരളി പി വെട്ടത്ത് വ്യക്തമാക്കി.

ALSO READ: ‘കഴുത്തറപ്പന്‍ മനോഭാവമില്ലാത്ത ആശുപത്രി, ഒരു കല്ല് പണിക്കാരന്‍ കണ്ട സ്വപ്നം’, കൈരളി ചെയര്‍മാന്റെ പ്രത്യേകപുരസ്‌കാരം കണ്ണങ്കൈ കുഞ്ഞിരാമന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here