രാജ്യം സമ്പന്നരുടെ കൈകളിൽ ഒതുങ്ങുന്നു: ഡോ. പരകാല പ്രഭാകർ

ഇന്ത്യ സമ്പന്നരുടെ മാത്രമായി ചുരുങ്ങുകയാണെന്ന്‌ സാമ്പത്തിക ശാസ്‌ത്ര വിദഗ്ധൻ ഡോ. പരകാല പ്രഭാകർ പറഞ്ഞു. ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയുള്ള രാജ്യമാകാൻ ഇന്ത്യ പ്രാപ്തമായി വരുകയാണ്. ‘ഇന്ത്യൻ സാമ്പത്തിക മേഖലയുടെ പരാധീനതകൾ’ എന്ന വിഷയത്തിൽ ദേവഗിരി സെന്റ് ജോസഫ്സ് കോളേജ് ബിസിനസ് മാനേജ്മെന്റ് വിഭാഗം സംഘടിപ്പിച്ച ശിൽപ്പശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ: മുതിർന്ന പൗരന്മാർക്ക്‌ ശബരിമലയിൽ സൗകര്യങ്ങൾ ഉറപ്പാക്കുമെന്ന് നിയമസഭ സമിതി

ഉയർന്ന തൊഴിലില്ലായ്മ നിരക്കും വിലക്കയറ്റവും രാജ്യം നേരിടുകയാണ്. വളരുന്ന ജിഡിപിയുടെ കണക്കുകളും ഇതോടൊപ്പം ഉയരുകയാണ്.

ALSO RREAD: ജമ്മു കശ്മീരില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന്

ഓരോ ദിവസവും പ്രതീക്ഷ നഷ്ടപ്പെട്ട് പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണവും കൂടി വരുന്നുണ്ട്. കേന്ദ്ര സർക്കാർ ഇത്തരം വിഷയങ്ങൾ ചർച്ചചെയ്യാൻ തയ്യാറാവണമെന്നും പരകാല പ്രഭാകരൻ പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ ഇൻചാർജ് ഡോ. സതീഷ് ജോർജ്, ഡയറക്ടർ ഫാ. സുനിൽ എം ആന്റണി, വകുപ്പ് മേധാവി മനു ആന്റണി, മാനേജ്മെന്റ് വിഭാഗം അധ്യാപിക മനീഷാ സുനിൽ എന്നിവർ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News