ഈടു നൽകാനില്ലാത്ത ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ വായ്പ: മന്ത്രി ഡോ. ബിന്ദു

dr-r-bindu

സ്വയംതൊഴിൽ വായ്പക്ക് ഈടു നൽകാൻ വസ്തുവോ വീടോ ഇല്ലാത്ത ഭിന്നശേഷിക്കാർക്ക് സൂക്ഷ്മ ചെറുകിട സ്വയംതൊഴിൽ ആരംഭിക്കാൻ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ വഴി നടപ്പാക്കുന്ന ആശ്വാസം പദ്ധതിപ്രകാരമാണ് 25,000 രൂപ വീതം ധനസഹായം നൽകുന്നതെന്ന് മന്ത്രി അറിയിച്ചു.

നാൽപ്പത് ശതമാനമോ കൂടുതലോ ഭിന്നശേഷിത്വമുള്ളവരാവണം അപേക്ഷകർ. പതിനെട്ടു വയസ്സ് പൂർത്തിയായിരിക്കണം. ഈടു വെയ്ക്കാൻ വസ്തുവകകൾ ഇല്ലാത്തവരും കോർപ്പറേഷനിൽ നിന്നോ മറ്റു സർക്കാർ സ്ഥാപനങ്ങളിൽ നിന്നോ ഇതേ ആവശ്യത്തിന് സബ്സിഡിയോടുകൂടിയ വായ്പയോ ധനസഹായമോ ലഭിച്ചിട്ടില്ലാത്തവരും ആവണം.

ALSO READ; ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് സോഷ്യലിസവും, മതേതരത്വവും നീക്കം ചെയ്യണമെന്ന ആർഎസ്എസ് പ്രസ്താവന ജനാധിപത്യ വിരുദ്ധം: മന്ത്രി വി ശിവൻകുട്ടി

തീവ്രഭിന്നശേഷിത്വം ബാധിച്ചവർ, ഭിന്നശേഷിക്കാരായ വിധവകൾ, ഗുരുതരരോഗം ബാധിച്ച ഭിന്നശേഷിക്കാർ, പതിനാലു വയസ്സിനു താഴെയുള്ള മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കൾ, മുതിർന്ന ഭിന്നശേഷിക്കാർ എന്നിവർക്ക് മുൻഗണന ഉണ്ടാകും. തിരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കൾക്ക് ജില്ലാതലത്തിൽ ആവശ്യമായ പരിശീലനവും നൽകും.

അപേക്ഷാഫോം കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷന്റെ വെബ്‌സൈറ്റിലെ ലിങ്കിലെ ഗൂഗിൾ ഫോം വഴി നേരിട്ടോ, അക്ഷയ കേന്ദ്രങ്ങളിലൂടെയോ സമർപ്പിക്കാം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയ്യതി ജൂലൈ 31ന് വൈകീട്ട് അഞ്ചു മണി വരെ. അപേക്ഷാഫോറം ഓൺലൈനായി www.hpwc.kerala.gov.in ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2347768, 9497281896 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News