യുജിസി സംസ്ഥാനത്തിൻ്റെ അവകാശങ്ങൾ കവർന്നെടുക്കുന്നു: മന്ത്രി ആർ ബിന്ദു

R Bindu

യുജിസി കരട് നിയമ ഭേദഗതിയിലൂടെ കേന്ദ്രം, സംസ്ഥാനത്തിന്റെ അവകാശങ്ങൾ കവർന്നെടുക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. ആശയപരമായി സർവ്വകലാശാലകളെ പിന്നോട്ടടിക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും സർവകലാശാലകളുടെ മുന്നോട്ടുള്ള യാത്രയെ തുരങ്കം വെക്കുന്ന നിലപാടാണിതെന്നും മന്ത്രി പറഞ്ഞു. യുജിസി കരട് റെഗുലേഷൻ സംബന്ധിച്ചുള്ള ഏകദിന സംവാദം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 

ALSO READ: മകൻ ചത്താലും കുഴപ്പമില്ല മരുമകളുടെ കണ്ണീര് കണ്ടാൽ മതി എന്നതാണ് കോൺഗ്രസ് നയം: വി കെ പ്രശാന്ത് എംഎൽഎ

ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേന്ദ്രത്തിന്റെ അമിതമായ ഇടപെടലുകളാണ് സമീപകാലത്ത് കണ്ടുവരുന്നത്. മുതൽ മുടക്കുന്ന സംസ്ഥാന സർക്കാറിന് അയിത്തം കൽപ്പിക്കുന്ന കാര്യങ്ങളാണ് യുജിസി കരട് നിയമ ഭേദഗതിയിലുള്ളത്. മുന്നോട്ടു നടക്കേണ്ട സമൂഹത്തെയാണ് ഉന്നത വിദ്യാഭ്യാസ മേഖലയിലൂടെ വാർത്തെടുക്കേണ്ടത് എന്നാൽ പിന്നോട്ട് സഞ്ചാരിക്കേണ്ട അവസ്ഥയാണ് ഭേദഗതിയിലൂടെ കേന്ദ്ര സർക്കാർ സൃഷ്ടിക്കുന്നത്. ഇതിലൂടെ സർവ്വകലാശാലകളുടെ ഗുണനിലവാരം തന്നെ ഇല്ലാതെയാകുമെന്നും മന്ത്രി പറഞ്ഞു.

എൻസിഇആർടി പാഠപുസ്തകങ്ങളിൽ നിന്നും നൂറ്റാണ്ടുകളുടെ ചരിത്രം തന്നെ നീക്കം ചെയ്യുന്ന നടപടികൾ ഉണ്ടായി. അന്ധവിശ്വാസ ജഡിലമായ പ്രമാണങ്ങളാണ് ഇപ്പോൾ പിന്തുടരുന്നതെന്നും മന്ത്രി പറഞ്ഞു. എസ് എൽ ക്യു എ സി കേരളയുടെ നേതൃത്വത്തിൽ നടന്ന സംവാദത്തിൽ ഡോ. ലാൽ, ഡോ കെ എൻ ഗണേഷ്, പ്രൊഫ ജീജു പി അലക്സ്, ഡോ. വാണി കേസരി, സിന്ധിക്കറ്റ് അംഗങ്ങൾ തുടങ്ങിയവരും പങ്കെടുത്തു.  

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News