
കേരള സർവ്വകലാശാല വിസി മോഹനൻ കുന്നുമ്മലിന്റെ വികല നിലപാടുകൾക്കെതിരെ ഇടത് സിൻഡിക്കേറ്റ് അംഗം ജി മുരളീധരൻ. ജനാധിപത്യവിരുദ്ധമായ പെരുമാറ്റമാണ് വിസിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. സർവ്വകലാശാലയിൽ സുഗമമായ പ്രവർത്തനം നടക്കണമെന്ന ആഗ്രഹം വിസി ക്ക് ഇല്ല. രജിസ്ട്രാർ ഇൻ ചാർജ് സമയ പരിധി കഴിഞ്ഞിട്ടും തുടരുകയാണ്.വിസി അതിന് അനുമതി നൽകിയിട്ടുണ്ടെങ്കിൽ സിൻഡിക്കേറ്റ് അറിഞ്ഞിരിക്കണം.
Also read: ഹൈക്കോടതി വിധി ലംഘിച്ച് കേരള വിസി;സിൻഡിക്കേറ്റ് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി
നിയമവിരുദ്ധമായി തുടരുന്ന രജിസ്ട്രാർ ഇൻ ചാർജ് ഒഴിയണം എന്നത് തന്നെയാണ് ആവശ്യം. സർവ്വകലാശാല നിയമത്തെ വെല്ലുവിളിക്കുകയാണ് വിസി ഇപ്പോൾ ചെയ്യുന്നത്. സർവ്വകലാശാല പ്രവർത്തനം സ്തംഭിപ്പിക്കാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. സിൻഡിക്കേറ്റിനെ വെല്ലുവിളിച്ചുകൊണ്ട് വിദ്യാർഥി വിരുദ്ധ കാര്യങ്ങളാണ് വിസി ഇപ്പോൾ ചെയ്യുന്നതെന്നും ജി മുരളീധരൻ പറഞ്ഞു.
Also read: കുട്ടികൾക്ക് ആസക്തിയുണ്ടാകും വിധമല്ല ഇൻസ്റ്റഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നത് മാർക്ക് സുക്കർബർഗ്
കുന്നുമ്മൽ തറവാട്ടിലെ കുടുംബയോഗത്തിൽ നിന്ന് ഇറങ്ങി പോയതുപോലെ വൈസ് ചാൻസിലർ ഇന്ന് ഇറങ്ങിപ്പോയെന്ന് സിൻഡിക്കേറ്റ് അംഗം ഡോ. ഷിജു ഖാനും കുറ്റപ്പെടുത്തി. സിൻഡിക്കേറ്റ് യോഗത്തെ അട്ടിമറിച്ചാണ് വിസി ഇറങ്ങിപ്പോയത്. കേരളീയ സമൂഹത്തോടാണ് ഞങ്ങളുടെ പ്രതിബദ്ധത. വിസി കേരളത്തെയാണ് വെല്ലുവിളിക്കുന്നത്. വിസിയുടെ ഓഫീസ് പൂട്ടി വിസി ഇറങ്ങിപ്പോയി, വിദ്യാർഥികളുടെ ജീവിതം വെച്ചാണ് മോഹനൻ കുന്നുമ്മൽ പന്താടുന്നതെന്നും ഡോ. ഷിജു ഖാൻ പറഞ്ഞു.
കേരള സർവ്വകലാശാല വിസിയുടെ തെറ്റായ നിലപാടുകൾ തുടർന്ന് കൊണ്ടിരിക്കുകയാണ്. ഹൈക്കോടതി വിധി ലംഘിച്ചായിരുന്നു സിൻഡിക്കേറ്റ് യോഗത്തിൽ നിന്ന് വിസിയുടെ ഇന്നത്തെ ഇറങ്ങിപ്പോക്ക്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

