രജിസ്ട്രാർ ഔദ്യോഗിക വാഹനം ഉപയോഗിക്കരുതെന്ന വി സിയുടെ നിർദ്ദേശം; സർവ്വകലാശാലയുടെ വസ്തുവകകളിൽ വി സിക്ക് അധികാരം ഇല്ലെന്ന് വ്യക്തമാക്കി ഡോ. ഷിജു ഖാൻ

dr shiju khan fb post

രജിസ്ട്രാർ ഔദ്യോഗിക വാഹനം ഉപയോഗിക്കരുതെന്ന വിസിയുടെ നിർദ്ദേശം സർവ്വകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് വ്യക്തമാക്കി സിൻഡിക്കേറ്റ് അംഗം ഡോ. ഷിജു ഖാൻ. സർവ്വകലാശാലയുടെ വസ്തുവകകളിൽ വിസിയ്ക്ക് അധികാരം ഇല്ല. പൂർണ്ണ അധികാരം സിൻഡിക്കേറ്റിനാണെന്നും ഷിജു ഖാൻ ഫേസ്ബുക്കിൽ കുറിച്ചു.

കേരള സർവകലാശാല രജിസ്ട്രാർ നിയമത്തിനുള്ള അധികാരം, അച്ചടക്കനടപടിയ്ക്കുള്ള അധികാരം ഇതെല്ലാം സിൻഡിക്കേറ്റിനാണെന്ന് ആക്റ്റും സ്റ്റാട്യൂട്ടും വ്യക്തമാക്കുന്നുണ്ട്. കൂടാതെ സർവകലാശാലയുടെ ഏതൊരു പ്രോപർട്ടിയുടെ മേലും സിൻഡിക്കേറ്റിന്‍റെ അധികാരം എന്താണെന്ന് കേരള സർവകലാശാല ആക്റ്റ് 1974, ചാപ്റ്റർ IV, സെക്ഷൻ23 (iv) വ്യക്തമാക്കുന്നു.

Powers of Syndicate ന്‍റെ പരിധിയിലാണ് “to hold, control and administer the properties and funds of the University”– എന്ന് വിശദീകരിക്കുന്നുമുണ്ട്. കുന്നുമ്മലിനെ ഇതൊക്കെ വീണ്ടും ഓർമിപ്പിക്കുകയാണെന്നും അദ്ദേഹം കുറിച്ചു.

ALSO READ; സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ താൽക്കാലിക വിസി നിയമനം; രാജ്ഭവന് പട്ടിക കൈമാറി സർക്കാർ

പ്രതികാര നടപടി എന്ന നിലക്കാണ് രജിസ്ട്രാർ കെ എസ് അനിൽകുമാർ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് തടയാൻ വി സി മോഹനൻ കുന്നുമ്മൽ നിർദ്ദേശം നൽകിയത്. ഹനം സർവകലാശാലയുടെ ഗാരേജിൽ സൂക്ഷിക്കാൻ ഡോ. മിനി കാപ്പനും സെക്യൂരിറ്റി ഓഫീസർക്കും അറിയിപ്പ് നൽകുകയായിരുന്നു. സെക്യൂരിറ്റി ഓഫീസർ കാറിന്റെ താക്കോൽ ഡ്രൈവറിൽ നിന്നും വാങ്ങി ഡോ. മിനി കാപ്പനെ ഏൽപ്പിക്കുവാനും നിർദേശിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News